ഉംറക്ക് സൗദി അറേബ്യയിലേക്ക് പോകുന്നവർക്ക് ആരോഗ്യനിർദേശങ്ങൾ പുറത്തിറക്കി മന്ത്രാലയം !

ഉംറയ്ക്ക് പോകുന്നവർക്കും പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്കും മാനിങ്‌കോക്‌സൽ (meningococcal (quadrivalent ACYW-135) ) വാക്സിൻ നിർബന്ധമാക്കി മന്ത്രാലയം. ഒരു വയസ്സിനും അതിന് മുകളിലും പ്രായമുള്ള കുട്ടികൾക്കും ഇത് ബാധകമാണ്. യാത്രയ്ക്ക് 10 ദിവസം മുമ്പ് വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. തീർത്ഥാടകരുടെയും സന്ദർശകരുടെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നും മന്ത്രാലയം പറഞ്ഞു.

ഹജ്ജിനും ഉംറയ്ക്കുമായി ആവശ്യമായ എല്ലാ വാക്സിനുകളും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ സെന്ററുകളിൽ (PHCC) ലഭ്യമാണെന്ന് മന്ത്രാലയം പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലുള്ളവരെ ഉൾപ്പെടെ, രോഗപ്രതിരോധം ഉറപ്പാക്കാൻ ശുപാർശ ചെയ്യുന്ന മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.

തീർത്ഥാടകർ COVID-19 വാക്സിനും സീസണൽ ഫ്‌ളൂ വാക്സിനും സ്വീകരിക്കുന്നത് സൗദി അധികൃതർ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും, ഇത് നിർബന്ധമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, വെൽഡ് പോളിയോവൈറസ് അല്ലെങ്കിൽ വാക്സിൻ-ഡെരൈവ്‌ഡ് പോളിയോവൈറസ് (VDVF2, VDVF1) വ്യാപിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രികർ പോളിയോ വാക്സിൻ സ്വീകരിക്കണമെന്ന് സൗദി നിയമങ്ങൾ ആവശ്യപ്പെടുന്നു. അതുപോലെ, യെല്ലോ ഫീവർ ബാധിച്ച പ്രദേശങ്ങളിൽ നിന്ന് വരുന്നവർ യെല്ലോ ഫീവർ വാക്സിൻ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.

Share:

Recent Posts

Information

9 മാര്‍ 2025

മാർച്ച്‌ 9, 2025

Malayalam