സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന 2025 FIBA ഏഷ്യ കപ്പ് ഫൈനലുകളിൽ പങ്കെടുക്കാനുള്ള ഗ്രൂപ്പ് 5 യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിൽ, ഖത്തർ ഇന്ത്യയെ തോൽപ്പിച്ചു. വെള്ളിയാഴ്ച "നെഹ്രു" ഹാളിൽ നടന്ന മത്സരത്തിൽ ഖത്തർ ദേശീയ ടീം ഇന്ത്യയെ 69-53 എന്ന സ്കോറിനാണ് തോൽപ്പിച്ചത്
നാലു ക്വാർട്ടറുകളുടെ റിസൾട്ടുകൾ (17-14, 19-17, 14-8, 19-14) ഖത്തർ ടീമിന് അനുകൂലമായിരുന്നു.
മത്സരത്തിൽ ഖത്തർ ടീമിന്റെ താരമായ ടൈലർ ഹാരിസ്, മൈക്ക് ലൂയിസ്, ബാബകാർ ഡിയങ് എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ടൈലറും മൈക്കും ഓരോരുത്തരും 17 പോയിന്റ് വീതവും ബാബകാർ 13 പോയിന്റും നേടി. പുതിയ തുർക്കിഷ് പരിശീലകൻ ഹാക്കൻ ഡെമിറിന്റെ നേതൃത്വത്തിലുള്ള ഈ വിജയത്തിലൂടെ ഖത്തർ യോഗ്യതാ മത്സരങ്ങളിൽ ആദ്യ ജയം നേടി.
ഖത്തറിന്റെ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിലെ അടുത്ത മത്സരം അടുത്ത തിങ്കളാഴ്ച (ഇറാനെതിരെ) ദോഹയിലെ അൽ ഗറാഫ ഹാളിൽ നടക്കും.