ഗതാഗത മന്ത്രിമാരുടെ 26-ആമത് യോഗം കഴിഞ്ഞ ദിവസം ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) സാന്നിധ്യത്തിൽ ഖത്തറിൽ നടന്നു. ഗതാഗത മന്ത്രി ഹീസ് എക്സലൻസി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി അധ്യക്ഷത വഹിച്ച യോഗത്തിൽ ജിസിസി ഗതാഗത മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറൽ ഹീസ് എക്സലൻസി ജാസിം മുഹമ്മദ് അൽബുദൈവിയും പങ്കെടുത്തു.
ആമുഖ പ്രസംഗത്തിൽ, ഗതാഗത മന്ത്രിമാരുടെ സഹകരണം ജിസിസി രാജ്യങ്ങളുടെ പുരോഗതിക്കും സാമൂഹ്യ വികസനത്തിനും വളരെ നിർണായകമാണെന്ന് അൽ സുലൈതി പറഞ്ഞു. ജിസിസി റെയിൽവേ പ്രോജക്റ്റ് രാജ്യത്തിന്റെ പ്രധാനപ്പെട്ട മുൻഗണനയാണെന്ന് എടുത്തു പറഞ്ഞു. ജിസിസി റെയിൽവേ പദ്ധതി നന്നായി പുരോഗമിക്കുന്നുണ്ടെന്നും 2030-ഓടെ അത് പ്രവർത്തനക്ഷമമാക്കാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അൽ സുലൈത്തി ചൂണ്ടിക്കാട്ടി.
ആധുനിക റെയിൽവേ ശൃംഖലയിലൂടെ ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇത് വ്യാപാരം, ലോജിസ്റ്റിക്‌സ്, ഗതാഗതം എന്നിവയിൽ സുപ്രധാന സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മേഖല ജിസിസി രാജ്യ നേതാക്കളുൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മേഖലയാണ്. മറ്റു ധാരാളം മേഖലകൾക്കായി ആവശ്യമായ വികസന പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും ഈ മേഖല സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല, യാത്രാ-മാർഗ്ഗങ്ങളുടെ വൈവിധ്യമായ പദ്ധതികൾ എന്നിവയുടെ വികസനം ഗതാഗത മേഖലയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ടെന്നും അൽ സുലൈതി പറഞ്ഞു.