Children should not

ഓടുന്ന വാഹനങ്ങളുടെ മുൻസീറ്റിൽ കുട്ടികളെ ഇരുത്തരുതെന്ന് ആഭ്യന്തര മന്ത്രാലയം (MoI)

10 വയസ്സിന് താഴെയുള്ള കുട്ടികളെ ഓടുന്ന വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കുന്നത് തടഞ്ഞ് ആഭ്യന്തര മന്ത്രാലയം (MoI). കുട്ടികളെ വാഹനം സഞ്ചരിക്കുമ്പോൾ മുൻ സീറ്റിൽ ഇരിക്കാൻ അനുവദിക്കരുതെന്ന് മന്ത്രാലയം അവരുടെ എക്‌സ് പ്ലാറ്റ്‌ഫോമിൽ ട്രാഫിക് നിയമത്തിലെ ക്ലോസ് 3, ആർട്ടിക്കിൾ 55 പരാമർശിച്ചുകൊണ്ട് പറഞ്ഞു.

ചെറിയ പ്രായത്തിലുള്ളവരുടെ യാത്രാ സുരക്ഷ ഉറപ്പാക്കാൻ ഈ സുപ്രധാന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മാതാപിതാക്കളോടും രക്ഷിതാക്കളോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. കാർ സീറ്റുകളോ ബൂസ്റ്റർ സീറ്റുകളോ ഉപയോഗിക്കാനും ചൈൽഡ് റെസ്‌ട്രെയ്ൻറ് സംവിധാനങ്ങൾ ഉപയോഗിക്കാനും കുട്ടികൾ വാഹനത്തിൻ്റെ പിൻസീറ്റിൽ ഇരിക്കുന്നത് ഉറപ്പാക്കാനും അവർ നിർദ്ദേശിച്ചു.

കുട്ടികളുടെ യാത്ര സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി, ദേശീയ സംരംഭമായ ഖത്തർ ചൈൽഡ് പാസഞ്ചർ സേഫ്റ്റി പ്രോഗ്രാമിന് (ക്യുസിപിഎസ്) നേതൃത്വം നൽകാൻ പൊതുജനാരോഗ്യ മന്ത്രാലയം ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെ (എച്ച്എംസി) ഹമദ് ഇൻ്റർനാഷണൽ ട്രെയിനിംഗ് സെൻ്ററിനെ (എച്ച്ഐടിസി) തിരഞ്ഞെടുത്തു.

ഖത്തറിലെ എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ മരണങ്ങളുടെ പ്രധാന കാരണം റോഡ് ട്രാഫിക് അപകടങ്ങളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓരോ വർഷവും, കുട്ടികളുൾപ്പെടെ 200-ഓളം ആളുകൾക്ക് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നു, കൂടാതെ 800-ഓളം പേർക്ക് ഗുരുതരമായ പരിക്കുകളും സംഭവിക്കുന്നു.

Share:

Recent Posts

Malayalam