ആധുനിക നഗരദൃശ്യങ്ങളും മനോഹരമായ തീരദേശ പാതകളും മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങളുമായി ഖത്തറിലെ ജോഗിംഗ് ഒരു മനോഹരമായ അനുഭവമാണ്. ദോഹ സ്കൈലൈനിന്റെ അതിശയകരമായ കാഴ്ചകൾ ആസ്വദിസിച്ചുകൊണ്ട് മനോഹരമായ കോർണിഷിലൂടെ ഓടുകയാണെങ്കിലും, ആസ്പയർ പാർക്കിന്റെ പച്ചപ്പ് നിറഞ്ഞ പാതകൾ ആസ്വദിച്ചുകൊണ്ട് ജോഗ് ചെയ്യുകയാണെങ്കിലും, മരുഭൂമിയിലെ മണൽ പാതകളിലൂടെ സഞ്ചരിക്കുകയാണെങ്കിലും, എല്ലാ ഫിറ്റ്നസ് പ്രേമികൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന കാഴ്ചകൾ ഖത്തർ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ കാലാവസ്ഥ കണക്കിലെടുത്താൽ അതിരാവിലെയോ വൈകുന്നേരമോ ജോഗിംഗ് ചെയ്യാൻ ഏറ്റവും നല്ല സമയമാണ്. അതേസമയം നന്നായി പരിപാലിക്കപ്പെടുന്ന ജോഗിംഗ് ട്രാക്കുകളും ഫിറ്റ്നസ് സൗഹൃദ പാർക്കുകളും ഖത്തറിൽ ജോഗിങ് എളുപ്പമാക്കുന്നു. ജോഗിങ് കൂട്ടായ്മകളും മാരത്തണുകളും ചാരിറ്റി റണ്ണുകളും പോലുള്ള പതിവ് പരിപാടികളും ഉള്ളതിനാൽ ഖത്തറിലെ ജോഗിംഗ് ഇത് വെറും വ്യായാമം എന്നതിലുപരി താമസക്കാരും സന്ദർശകരും ഒരുപോലെ സ്വീകരിക്കുന്ന ഒരു ജീവിതശൈലിയാണ്. നിങ്ങൾക്കും ഈ ഫിറ്റ്നസ് സമൂഹത്തിന്റെ ഭാഗമാകാൻ താല്പര്യമുണ്ടെകിൽ അതിനായി തിരഞ്ഞെടുക്കാവുന്ന ചില ട്രയലുകൾ പരിചയപ്പെടാം
1. ആസ്പയർ പാർക്ക്
ആസ്പയർ പാർക്ക് ജോഗേഴ്സിന്റെ പറുദീസഎന്നാണ് അറിയപ്പെടുന്നത്. ഒരു ജോഗേരെന്ന നിലയിൽ നിങ്ങൾക്ക് വേണ്ട എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. പ്രൊഫഷണൽ റണ്ണിംഗ് ട്രാക്ക്, മനോഹരമായ കാഴ്ചകൾ, നിങ്ങളുടെ പ്രചോദനം ഉയർത്താൻ ജോഗിങ് സമൂഹം എന്നവയുള്ള ഈ പാർക്ക്. നിങ്ങളുടെ ജോഗിംഗ് ദിനചര്യ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായതെല്ലാം നൽകുന്നു. വർഷം മുഴുവനും ഖത്തറിൽ നിരവധി ഓട്ട മത്സരങ്ങളും പാർക്ക് സംഘടിപ്പിക്കാറുണ്ട്.
2. ദോഹ കോർണിഷ്
ഖത്തറിന്റെ ഹൃദയഭാഗത്തുള്ള ഏറ്റവും മനോഹരവും ജനപ്രിയവുമായ സ്ഥലങ്ങളിൽ ഒന്നായ ദോഹ കോർണിഷ്, ഖത്തറിലെ ഫിറ്റ്നസ് പ്രേമികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. എംഐഎ പാർക്ക് മുതൽ ഹോട്ടൽ പാർക്ക് വരെ, മനോഹരമായ ദോഹ സ്കൈലൈനിന്റെ കാഴ്ചയോടെ ജോഗിങ് ആസ്വദിക്കാൻ ഈ ട്രാക്ക് മികച്ചതാണ്. സിറ്റിയിലെ ബഹുനില കെട്ടിടങ്ങൾ പ്രകാശപൂരിതമാകുന്ന രാത്രി സമയമാണ് കോർണിഷ് അതിന്റെ മനോഹാരിതയുടെ ഉച്ചിയിലെത്തുന്നത്. അതിനാൽ ഈ സമയം ജോഗ്ഗിങ്ങിന് തിരഞ്ഞെടുത്താൽ നിങ്ങൾ നിരാശപ്പെടില്ല.
3. ദോഹ ഫെസ്റ്റിവൽ സിറ്റി ലീഷർ ട്രെയിൽ
4.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഔട്ട്ഡോർ വിനോദ പാത 2015 മുതൽ നിലവിലുണ്ട്. കുടുംബങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കും ജോഗിംഗ്, നടത്തം, ബൈക്കിംഗ് പ്രവർത്തനങ്ങൾക്കായി ഒരു അതുല്യമായ ട്രാക്ക് ഇവിടെയുണ്ട്. മാളിന് ചുറ്റുമുള്ള ട്രാക്കിൽ ഓട്ടം, നടത്തം എന്നിവയ്ക്കായി ഒരു പാതയും, മൗണ്ടൻ ബൈക്കുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സാങ്കേതിക ട്രെയിൽ സവിശേഷതകളുള്ള ഒരു സൈക്ലിംഗ് പാതയുമുണ്ട്.
4. ഓക്സിജൻ പാർക്ക്
മനോഹരമായ ഓക്സിജൻ പാർക്ക് ഖത്തർ ഫൗണ്ടേഷന്റെ എഡ്യൂക്കേഷൻ സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. 130,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഓക്സിജൻ പാർക്ക് എഡ്യൂക്കേഷൻ സിറ്റിയുടെ ഗ്രീൻ ലങ് എന്നറിയപ്പെടുന്നു. വിദ്യാർത്ഥികൾക്കും സന്ദർശകർക്കും അവരുടെ മനസ്സും ശരീരവും റീലാക്സിഡ് ആകാനും ശുദ്ധമായ ഓക്സിജൻ, സസ്യങ്ങൾ, ആരോഗ്യകരമായ ശുദ്ധീകരിച്ച ജീവിതം എന്നിവ ആസ്വദിക്കാനുമുള്ള അവസരവും ഇവിടെയുണ്ട്. മനോഹരമായ കാഴ്ചകളുംപുത്തൻ ഉണർവ് നൽകുന്ന അന്തരീക്ഷവും ഉള്ള ഓക്സിജൻ പാർക്ക് നഗരത്തിലെ ജോഗിംഗിന് മികച്ച സ്ഥലമാണ്.
5. ദി പേൾ - ഖത്തർ
ദോഹയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് പേൾ-ഖത്തർ. പ്രധാനമായും റെസിഡൻഷ്യൽ കെട്ടിടങ്ങൾ, ആഡംബര റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ചില മുൻനിര കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവയാൽ സമ്പന്നമാണെങ്കിലും, ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി പേൾ-ഖത്തറിൽ പ്രത്യേക ജോഗിംഗ് ട്രാക്കുകൾ ഉണ്ട്. ജോഗിനിടയിലുള്ള ഇടവേളകളിൽ മുഴുകാൻ മനോഹരമായ കാഴ്ചകളും സമയം ചിലവിടാനുള്ള ഇടങ്ങളും ഇവിടെയുണ്ട്.
ഖത്തറിലെ ജോഗിംഗ് ട്രെയിലുകൾ രാജ്യത്തിന്റെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് ഫിറ്റായിരിക്കാൻ അവസരം നൽകുന്നു. കോർണിഷ് പോലുള്ള മനോഹരമായ കടൽത്തീര പാതകളോ, ആസ്പയർ പാർക്കിന്റെ പച്ചപ്പോ, അല്ലെങ്കിൽ ലുസൈലിലെ മരുഭൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ട്രാക്കുകളോ നിങ്ങൾക്ക് ചേരുന്ന ട്രാക്ക് തിരഞ്ഞെടുക്കാം. നന്നായി പരിപാലിക്കുന്ന ട്രാക്കുകൾ, ആധുനിക സൗകര്യങ്ങൾ, സുഖകരമായ ശൈത്യകാല കാലാവസ്ഥ എന്നിവയാൽ, ഖത്തർ കാഷ്വൽ ജോഗർമാർക്കും പ്രഫഷനലുകൾക്കും അനുയോജ്യമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു.