അമീർ കപ്പ് ഫൈനൽ: ദോഹ മെട്രോ സേവനങ്ങളിൽ താൽക്കാലിക മാറ്റം

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന അമീർ കപ്പ് ഫൈനലിനോട് അനുബന്ധിച്ച് ദോഹ മെട്രോ സേവനങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. മെയ് 9 ശനിയാഴ്ച സ്പോർട് സിറ്റി സ്റ്റേഷനിൽ നിന്നുള്ള മെട്രോലിങ്ക് (metrolink), മെട്രോഎക്സ്പ്രസ് (metroexpress) സർവീസുകളിലാണ് താൽക്കാലികമായി മാറ്റം വരുത്തിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് പ്രദേശത്ത് റോഡുകൾ ഗതാഗതത്തിനായി അടച്ചിടുന്നതിനാലാണ് ഈ ക്രമീകരണമെന്നും, ഇതുമൂലം ബാധിക്കപ്പെടുന്ന എല്ലാ മെട്രോലിങ്ക് റൂട്ടുകളും അന്നേ ദിവസം സ്പോർട് സിറ്റി സ്റ്റേഷന് പകരം മറ്റ് സ്റ്റേഷനുകളിൽ നിന്നായിരിക്കും സർവീസ് നടത്തുകയെന്നും അധികൃതർ അറിയിച്ചു.

പുതിയ അറിയിപ്പ് പ്രകാരം M310 മെട്രോലിങ്ക് ബസുകൾ അൽ വഅബ് ക്യുഎൽഎം (Al Waab QLM) സ്റ്റേഷന്റെ ഒന്നാം നമ്പർ എക്സിറ്റിൽ നിന്നും, M311 ബസുകൾ അൽ സുഡാൻ ബസ് സ്റ്റേഷനിൽ നിന്നും സർവീസ് നടത്തും. അതുപോലെ M317 ബസുകൾ അൽ വഅബ് ക്യുഎൽഎം സ്റ്റേഷന്റെ രണ്ടാം നമ്പർ എക്സിറ്റിൽ നിന്നായിരിക്കും യാത്ര തിരിക്കുക. ഇതിനുപുറമെ, സ്പോർട് സിറ്റി സ്റ്റേഷനിലേക്കും തിരിച്ചുമുള്ള മെട്രോഎക്സ്പ്രസ് ബുക്കിംഗുകൾ ശനിയാഴ്ചത്തേക്ക് പൂർണ്ണമായും നിർത്തിവെച്ചിട്ടുണ്ട്. ഈ പ്രദേശത്തേക്ക് യാത്ര ചെയ്യുന്നവർ പകരം അൽ വഅബ് ക്യുഎൽഎം സ്റ്റേഷൻ വഴി മെട്രോഎക്സ്പ്രസ് സേവനങ്ങൾ ബുക്ക് ചെയ്യണമെന്നും അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Share:

Recent Posts

Information

14 മേയ് 2026

മെയ്‌ 14, 2026

Malayalam