ഖത്തറിൽ ഈ വീകെന്റിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഖത്തറിൽ ഈ വീകെന്റിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 12 വ്യാഴാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് പലയിടത്തും മേഘാവൃതമായ കാലാവസ്ഥയ്ക്കും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

വെള്ളിയാഴ്ച പകൽ സമയത്ത് ഭാഗികമായി മേഘാവൃതമായ ആകാശവും, ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. രാവിലെ ശക്തമായ കാറ്റ് വീശിയേക്കാം. പകൽ സമയത്ത് മിതമായ താപനിലയായിരിക്കുമെങ്കിലും രാത്രിയിൽ താരതമ്യേന തണുപ്പ് അനുഭവപ്പെടും. ശനിയാഴ്ച പുലർച്ചെ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറയാൻ ഇടയുണ്ട്. ശനിയാഴ്ച പകൽ സമയത്ത് സാധാരണ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രിയിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും.

ഈ ദിവസങ്ങളിൽ രാജ്യത്തെ താപനില 20°C നും 28°C നും ഇടയിലായിരിക്കും. വ്യാഴം, ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിലേക്കും, വെള്ളിയാഴ്ച തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിലേക്കും 5 മുതൽ 15 നോട്ട് വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയുള്ള സമയങ്ങളിൽ കടലിൽ തിരമാലകൾ 10 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Share:

Recent Posts

Malayalam