2025-2026 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ മിഡ്-ടേം പരീക്ഷകളുടെ തിയ്യതികളിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒന്നു മുതൽ പതിനൊന്ന് വരെയുള്ള ക്ലാസുകളിലെ (ഡേടൈം) വിദ്യാർത്ഥികൾക്കാണ് ഈ മാറ്റം ബാധകമാകുക.
പുതിയ അറിയിപ്പ് പ്രകാരം 2026 ഏപ്രിൽ 12 മുതൽ 21 വരെയായിരിക്കും പരീക്ഷകൾ നടക്കുക. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയും വിദ്യാർത്ഥികൾക്ക് കൂടുതൽ അനുകൂലമായ പരീക്ഷാ സാഹചര്യം ഒരുക്കുന്നതിനുമാണ് തിയ്യതികളിൽ മാറ്റം വരുത്തിയിരിക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. ഓരോ വിഷയങ്ങളുടെയും വിശദമായ പരീക്ഷാ സമയവിവരപ്പട്ടിക (ടൈംടേബിൾ) വരും ദിവസങ്ങളിൽ മന്ത്രാലയം പുറത്തിറക്കുന്നതാണ്.