കഴിഞ്ഞ ദിവസം നൽകിയ അടിയന്തര ജാഗ്രതാ നിർദ്ദേശത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ ഭീഷണി പൂർണ്ണമായും നീങ്ങിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് അയച്ച പുതിയ അലർട്ടിലൂടെയാണ് സുരക്ഷാ ഭീഷണി ഒഴിവായ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച (മാർച്ച് 6, 2026) വൈകുന്നേരം 5 മണിയോടെയാണ് രാജ്യത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും നാഷണൽ എമർജൻസി അലർട്ട് (National Emergency Alert) ലഭിച്ചത്. രാജ്യത്ത് സുരക്ഷാ ഭീഷണിയുടെ തോത് വർദ്ധിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകൾക്കും കെട്ടിടങ്ങൾക്കും ഉള്ളിൽ തന്നെ തുടരണമെന്നും, പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നുമായിരുന്നു അടിയന്തര നിർദ്ദേശം.
കൂടാതെ, ആഭ്യന്തര മന്ത്രാലയം (Ministry of Interior) ഉൾപ്പെടെയുള്ള ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ആദ്യ സന്ദേശത്തിൽ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഭീഷണി പൂർണ്ണമായും ഒഴിവായതായി (security threat has been eliminated) വ്യക്തമാക്കി രണ്ടാമത്തെ അലർട്ട് വന്നിരിക്കുന്നത്. ഇതോടെ കഴിഞ്ഞ മണിക്കൂറുകളിൽ പൊതുജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന വലിയ ആശങ്കകൾക്കാണ് വിരാമമായിരിക്കുന്നത്.