ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദർബ് അൽ സായിയിൽ സംഘടിപ്പിക്കുന്ന വാർഷിക 'അൽ റസ്ജി' (Al Razji) പരിപാടി 2026 ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ നടക്കും. വിശുദ്ധ റമദാൻ മാസത്തിന്റെ ചൈതന്യം വിളിച്ചോതുന്ന വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളുമായാണ് ഇത്തവണ അൽ റസ്ജി സന്ദർശകരിലേക്ക് എത്തുന്നത്.
പരിപാടിയുടെ പ്രധാന വിവരങ്ങൾ:
- വേദി: ദർബ് അൽ സായി (Darb Al Saai)
- തീയതി: 2026 ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ
- സമയം: ദിവസവും രാത്രി 08:00 മുതൽ പുലർച്ചെ 01:00 വരെ
- പ്രവേശനം: സൗജന്യം (ടിക്കറ്റുകൾ ആവശ്യമില്ല)
റമദാൻ കാലത്തെ സജീവമായ അന്തരീക്ഷത്തിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നിരവധി വിനോദ പരിപാടികളാണ് അൽ റസ്ജിയിൽ ഒരുക്കിയിട്ടുള്ളത്. എല്ലാവർക്കും ഈ സാംസ്കാരിക വിരുന്നിലേക്ക് യാതൊരു പ്രവേശന ഫീസുമില്ലാതെ പങ്കെടുക്കാവുന്നതാണ്.