റമദാൻ: ദോഹ മെട്രോ, ലുസൈൽ ട്രാം സമയക്രമത്തിൽ മാറ്റം

വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിൻ്റെയും പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തി. 2026 ഫെബ്രുവരി 18 മുതൽ (റമദാൻ ഒന്ന്) പുതിയ സമയക്രമം നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

പുതുക്കിയ സമയക്രമം താഴെ പറയുന്നവയാണ്:

ദോഹ മെട്രോ

  • ശനി മുതൽ വ്യാഴം വരെ: രാവിലെ 5:30 മുതൽ പുലർച്ചെ 1:30 വരെ.
  • വെള്ളിയാഴ്ച: രാവിലെ 9:30 മുതൽ പുലർച്ചെ 1:30 വരെ.

ലുസൈൽ ട്രാം:

  • ശനി മുതൽ വ്യാഴം വരെ: രാവിലെ 5:30 മുതൽ പുലർച്ചെ 2:00 വരെ.
  • വെള്ളിയാഴ്ച: ഉച്ചയ്ക്ക് 2:30 മുതൽ പുലർച്ചെ 2:00 വരെ.

റമദാനിലെ വ്രതാനുഷ്ഠാന സമയങ്ങളിൽ യാത്രക്കാർക്കുണ്ടാകുന്ന മാറ്റങ്ങൾ കണക്കിലെടുത്താണ് രാത്രി വൈകുവോളം സർവീസ് നീട്ടിയിരിക്കുന്നത്.

Share:

Recent Posts

Malayalam