ഡിസംബർ 31 ന് 2026 നെ സ്വാഗതം ചെയ്യുന്നതിനായി ഗംഭീര ആഘോഷ പരിപാടി സംഘടിപ്പിക്കുന്ന ലുസൈൽ ബൊളിവാർഡ് ഖത്തറിലെ പുതുവത്സര ആഘോഷങ്ങൾക്ക് മുഖ്യ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു. 2025 ഡിസംബർ 31 ന് വൈകുന്നേരം 6 മണി മുതൽ 2026 ജനുവരി 1 ന് പുലർച്ചെ 2 മണി വരെ ലോകോത്തര വിനോദ പരിപാടികൾ, തത്സമയ സ്റ്റേജ് പ്രകടനങ്ങൾ, ദൃശ്യ പ്രദർശനങ്ങൾ, വെടിക്കെട്ട്, പൈറോഡ്രോൺ ഷോ, കൗണ്ട്ഡൗൺ എന്നിവ ഉൾക്കൊള്ളുന്ന പരിപാടിയാണിത്.
ആഘോഷത്തിലേക്കുള്ള പൊതു പ്രവേശനം സൗജന്യമാണ്, അതേസമയം മജ്‌ലിസ് പ്രവേശനത്തിന് 300 റിയാൽ ആണ് വില, 6 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 150 QR ആണ്, ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും. ലുസൈൽ ബൊളിവാർഡ് വീണ്ടും രാജ്യത്തെ പുതുവത്സര ആഘോഷങ്ങളുടെ മുഖ്യ കേന്ദ്രമായി മാറുന്നതിനാൽ ആഘോഷങ്ങൾക്ക് വലിയ ജനക്കൂട്ടം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.