ആവേശകരമായ ഒരു ആനന്ദത്തോടോപ്പം ആരോഗ്യകരമായ ഫിറ്റ്നസ് ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഒരു മികച്ച ഹോബിയാണ് സൈക്ലിംഗ്. യാത്ര ചെയ്യുന്നതിനൊപ്പം കാഴ്ചകൾ ആസ്വദിക്കാനും കഴിയുന്ന ഒരു ഹോബിയാണിത്. നിങ്ങൾ ഒരു പരിചയസമ്പന്നനായ സൈക്ലിസ്റ്റാണെങ്കിലും അല്ലെങ്കിലും ഖത്തറിൽ നിങ്ങൾക്ക് ആസ്വദിക്കാനായി നിരവധി സൈക്ലിംഗ് ട്രാക്കുകളുണ്ട്. ഖത്തറിലെ പ്രത്യേക സൈക്ലിംഗ് റൂട്ടുകൾ പ്രധാന റോഡുകളിൽ നിന്ന് വേർതിരിക്കപ്പെടുന്നു, സൈക്കിളുകൾക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന തുടർച്ചയായ ട്രാക്കുകളാണ് ഇവ. ഇത് കൂടാതെ സുരക്ഷിതമായ സൈക്ലിംഗ് അന്തരീക്ഷം പ്രദാനം ചെയ്യുന്നു. അവയിൽ ചില ട്രാക്കുകൾ പരിചയപ്പെടാം:
ഖത്തർ ഒളിമ്പിക് സൈക്ലിംഗ് ട്രാക്ക്
ലോകത്തിലെ ഏറ്റവും നീളം കൂടിയ തുടർച്ചയായ സൈക്കിൾ പാതയ്ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ട്രാക്കാണ് ഒളിമ്പിക് സൈക്ലിംഗ് ട്രാക്ക്. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ സൈക്ലിംഗ് ട്രാക്കുകളിൽ ഒന്നാനിത്. 33 കിലോമീറ്റർ ദൈർഘ്യമുള്ള ഈ രണ്ട് വരി പാത ദോഹയെ അൽ ഖോറിലെ അൽ ബെയ്റ്റ് സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്നു.
- സ്ഥലം: ഖത്തർ ഒളിമ്പിക് സൈക്ലിംഗ് ട്രാക്ക്
- ദൂരം: 33 കിലോമീറ്റർ
മെസ്സൈമീർ സെമിത്തേരിക്ക് മുന്നിലെ ലൂപ്പ്
തുടക്കക്കാർക്ക് പരീക്ഷിക്കാവുന്ന ഒരു ലളിതമായ സൈക്ലിംഗ് ലൂപ്പാണ് മെസ്സൈമീർ സെമിത്തേരിക്ക് മുന്നിലുള്ള ട്രാക്ക്. സൈക്ലിസ്റ്റുകൾക്ക് സവാരി ആരംഭിക്കാനും അവസാനിപ്പിക്കാനും കഴിയുന്ന സ്ഥലമാണിത്.
- ആരംഭവും അവസാനവും: മെസ്സൈമീർ സെമിത്തേരിക്ക് മുന്നിലുള്ള ലൂപ്പ്
- ഏകദേശ ദൂരം: 3.7 കി.മീ.
കോർണിഷ് (Doha Corniche)
കാഴ്ചകളാൽ മനോഹരമായ ഒരു യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ദോഹ കോർണിഷിലൂടെ സൈക്കിൾ ചവിട്ടാം, അതിശയകരമായ കടലും ആകാശക്കാഴ്ചകളും ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാം.
ആരംഭിക്കാനും അവസാനിപ്പിക്കാനുമുള്ള പോയിന്റുകൾ:
- അൽ ദഫ്ന പാർക്ക്
- പേൾ മോണുമെന്റ്
ഏകദേശ ദൂരം: ഒരു വശത്തേക്ക് 5 കിലോമീറ്റർ
അൽ തുമാമ ലൂപ്പ്
അൽ തുമാമ ലൂപ്പ്, ഏകദേശം 5 കിലോമീറ്റർ നീളമുള്ള മറ്റൊരു മികച്ച റൂട്ടാണിത്. തുടക്കക്കാർക്ക് അനുയോജ്യമായ ട്രാക്കുകൂടിയാണിത്. ആരംഭ, അവസാന പോയിന്റുകൾക്ക് സമീപം, വിജയകരമായ ഒരു റൈഡിന് ശേഷം സൈക്ലിസ്റ്റുകൾക്ക് ലഘുഭക്ഷണങ്ങൾ ലഭിക്കുന്ന ഒരു WOQOD ഗ്യാസ് സ്റ്റേഷനും ഇവിടെ ഉണ്ട്!
- ആരംഭിക്കാനും അവസാനിപ്പിക്കാനുമുള്ള പോയിന്റ്: അൽ തുമാമ ലൂപ്പ്
- ഏകദേശ ദൂരം: 5 കി.മീ.
HIA ബൈക്ക് ടണലിൽ നിന്ന് HIA പാർക്കിംഗിലേക്ക്
HIA ബൈക്ക് ടണലിൽ നിന്ന് HIA പാർക്കിംഗ് സ്ഥലത്തേക്കുള്ള സൈക്ലിംഗ് റൂട്ട് മികച്ചതാണ്. ഇത് നിങ്ങളെ പൂന്തോട്ടങ്ങളിലൂടെ കൊണ്ടുപോകുകയും വിമാനത്താവളത്തിന് മുകളിലൂടെ വരുന്നതും പോകുന്നതുമായ വിമാനങ്ങൾ കാണാൻ കഴിയുകയും ചെയ്യും!
- ആരംഭ പോയിന്റ്: HIA ബൈക്ക് ടണൽ
- അവസാന പോയിന്റ്: HIA പാർക്കിംഗ്
- ഏകദേശ ദൂരം: ഒരു വശത്തേക്ക് 4 കിലോമീറ്റർ
സമർപ്പിത സൈക്ലിംഗ് റൂട്ടുകൾക്ക് പുറമെ ഖത്തറിലെ പല പാർക്കുകളിലും സൈക്ലിംഗ് ട്രാക്കുകൾ ഉണ്ട്. അവ തുടക്കക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് അനുയോജ്യമാണ്. ഓക്സിജൻ പാർക്ക്, അൽ ബിദ്ദ പാർക്ക്, 5/6 പാർക്ക്, ഉം അൽ സനീം, അൽ ഗരാഫ പാർക്ക് എന്നീ പാർക്കുകളിൽ ട്രാക്കുകളുണ്ട്.