ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ഈദ് അൽ ഫിത്തർ അവധിക്കാലത്തെ സേവനങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ഈദ് അൽ ഫിത്തർ അവധിക്കാലത്ത് HMC യുടെ സേവനങ്ങളുടെ സമയം ഇപ്രകാരമാണ്:
എല്ലാ അത്യാഹിത വിഭാഗങ്ങളും,14 വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന മെഡിക്കൽ അടിയന്തരാവസ്ഥകൾക്കായി പീഡിയാട്രിക് എമർജൻസി സെന്ററുകൾ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ആളുകൾക്ക് ആംബുലൻസ് സേവനം, നെസ്മാക് 16060 കോൾ സെന്റർ, 16000 ഗവൺമെന്റ് ഹെൽത്ത്കെയർ ഹോട്ട്ലൈൻ തുടങ്ങിയവ 24/7 പ്രവർത്തിക്കുന്നത് തുടരും.
മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെ എല്ലാ HMC ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും അടച്ചിരിക്കും. ഏപ്രിൽ 6, 7 തീയതികളിൽ ചില ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ തുറക്കും, ഏപ്രിൽ 8 മുതൽ എച്ച്എംസിയിലുടനീളം പൂർണ്ണ സേവനം ലഭ്യമാകും. ഈദ് കാലയളവിൽ ഷെഡ്യൂൾ ചെയ്ത ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളുള്ള രോഗികളുടെ ഷെഡ്യൂൾ ചെയ്ത തീയതിയിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അവരെ ബന്ധപ്പെടുന്നതാണ്.
16000 വഴി ആക്സസ് ചെയ്യാവുന്ന അടിയന്തര കൺസൾട്ടേഷൻ സേവനം, ഫാർമസി ഹോം ഡെലിവറി സേവനം (16000 വഴി ആക്സസ് ചെയ്യാവുന്നത്) എന്നിവ മാർച്ച് 30 മുതൽ അടച്ചിടുകയും ഏപ്രിൽ 8 ന് വീണ്ടും തുറക്കുകയും ചെയ്യും.
നാഷണൽ മെന്റൽ ഹെൽപ്പ്ലൈൻ (16000 വഴി ആക്സസ് ചെയ്യാവുന്നത്) ഈദിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ അടച്ചിടും.
തെറാപ്പിറ്റിക് ഡയറ്റെറ്റിക്സ് ആൻഡ് ന്യൂട്രീഷൻ സർവീസസ് (16060 വഴി ആക്സസ് ചെയ്യാവുന്നത്) ഈദിന്റെ ആദ്യ ദിവസം അടച്ചിടുകയും തുടർന്ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ തുറക്കുകയും ചെയ്യും. ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്റർ ഈദിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ അടച്ചിടുകയും തുടർന്ന് രാവിലെ 9 മുതൽ രാത്രി 9 വരെ തുറക്കുകയും ചെയ്യും. സിറ്റി സെന്റർ മൊബൈൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ദിവസവും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെ തുറന്നിരിക്കും.