ഓൾഡ് ദോഹ പോർട്ടിൽ ആദ്യമായി ഫിഷിങ് പ്രദർശനം

2025 ഏപ്രിൽ 9 മുതൽ 12 വരെ മിന പാർക്കിൽ നടക്കുന്ന തങ്ങളുടെ ആദ്യത്തെ മത്സ്യബന്ധന പ്രദർശനത്തിന്റെ ഉദ്ഘാടനം ഓൾഡ് ദോഹ പോർട്ട് പ്രഖ്യാപിച്ചു. ഖത്തറിന്റെ സമ്പന്നമായ മത്സ്യബന്ധന പൈതൃകത്തെ ആഘോഷിക്കുന്നതിനൊപ്പം പ്രാദേശിക മത്സ്യബന്ധന വ്യവസായത്തിലെ ഏറ്റവും പുതിയ പുരോഗതിയും പ്രദർശനം ഉയർത്തിക്കാട്ടുന്നു. സമൂഹത്തിനും, കരകൗശലത്തിനും, സാംസ്കാരിക പൈതൃകത്തിനും ആദരസൂചകമായി. കൂടാതെ ഈ പ്രദർശനം ഒരു വാർഷിക പരിപാടിയാക്കി മാറ്റാനും ലക്ഷ്യമിടുന്നു.

തലമുറകളായി, ഖത്തറിലെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് മത്സ്യബന്ധനം, എണ്ണ കണ്ടെത്തുന്നതിന് വളരെ മുമ്പുതന്നെ തീരദേശ സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗം ഇതായിരുന്നു. ഒരുകാലത്ത് രാജ്യത്തിന്റെ ഉപജീവനത്തിന്റെയും വ്യാപാരത്തിന്റെയും സാംസ്കാരിക പ്രാധാന്യത്തിന്റെയും പ്രാഥമിക ഉറവിടമായിരുന്നു കടൽ. അൽ വക്ര, അൽ ഖോർ, ഇപ്പോൾ ഓൾഡ് ദോഹ പോർട്ട് തുടങ്ങിയ തുറമുഖങ്ങളിൽ നിന്ന് പരമ്പരാഗത മര ഉരുകൾ പുറപ്പെട്ടിരുന്നു. മത്സ്യബന്ധനവും മുത്തുകളുടെ കച്ചോടവും പലപ്പോഴും കുടുംബ സംരംഭങ്ങളായിരുന്നു, വല നിർമ്മാണം, ബോട്ട് നിർമ്മാണം, കടൽ പാരമ്പര്യം തുടങ്ങിയ കഴിവുകൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട വന്നതാണ്.

Share:

Recent Posts

Malayalam