Ramadan in Qatar

ഖത്തറിൽ റമദാൻ കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

റമദാൻ അടുത്തു. ഈ പുണ്യമാസത്തിൽ മുസ്ലീങ്ങൾ 29-30 ദിവസം (ചന്ദ്രനെ കാണുന്ന സമയത്തെ ആശ്രയിച്ച്) ഭക്ഷണമോ വെള്ളമോ കഴിക്കാതെ ഏകദേശം 14 മുതൽ 14.5 മണിക്കൂർ വരെ ഉപവസിക്കുന്നു. നിങ്ങൾ ഒരു മുസ്ലിം മത വിശ്വാസിയല്ലെങ്കിലും ഖത്തറിൽ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉപവാസം അനുഷ്ഠിക്കുന്നവരെ ബഹുമാനിക്കാനും അവരുടെ വിശ്വാസത്തെ മാനിക്കാനുമാണത്.

റമദാൻ കാലത്ത് ഖത്തറിൽ ചെയ്തിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം:

നിങ്ങളുടെ മുസ്ലീം സുഹൃത്തുക്കൾക്ക് റമദാൻ ആശംസകൾ നേരുക

ഖത്തറിൽ, റമദാൻ ആരംഭിക്കുമ്പോൾ ഒരാളെ അഭിവാദ്യം ചെയ്യുന്നതിനുള്ള സാധാരണ രീതി 'റമദാൻ മുബാറക്' ആണ്, എന്നാൽ മറ്റ് അറബ് രാജ്യങ്ങളിൽ, 'റമദാൻ കരീം' എന്ന് പറയുന്നതും വളരെ സാധാരണമാണ്. നിങ്ങൾക്ക് 'റമദാൻ ആശംസിക്കുന്നു' എന്നും പറയാം.

ജോലി സമയത്തെ ബഹുമാനിക്കുക

റമദാനിൽ, നോമ്പെടുക്കുന്നവർക്ക് സൗകര്യപ്രദമാക്കുന്നതിനും അവരുടെ ജോലി എളുപ്പമാക്കുന്നതിനുമായി ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറായി കുറയ്ക്കുന്നു. ഈ ജോലി സമയങ്ങളെ ബഹുമാനിക്കേണ്ടത് പ്രധാനമാണ്, നോമ്പെടുക്കുന്നവരെ കൂടുതൽ സമയം ജോലി ചെയ്യിപ്പിക്കാൻ ശ്രമിക്കരുത്.

രാത്രിയിലെ സിറ്റി ആസ്വദിക്കൂ

റമദാൻ കാലത്ത് മിക്ക സ്ഥലങ്ങളും വൈകും വരെ തുറന്നിരിക്കും; റമദാൻ അലങ്കാരങ്ങൾ, വ്യത്യസ്ത പോപ്പ്-അപ്പ് ഷോപ്പുകൾ, കിയോസ്‌ക്കുകൾ, രാത്രി മാർക്കറ്റുകൾ, ധാരാളം ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾ നിറഞ്ഞ ഒരു ആഘോഷ അന്തരീഖമായിരിക്കും ഖത്തറിൽ. മിക്ക റെസ്റ്റോറന്റുകളും ഏകദേശം പുലർച്ചെ 2:30 വരെ തുറന്നിരിക്കും, അതിനാൽ ഹോം ഡെലിവറിയിലൂടെയും ടേക്ക്‌അവേയിലൂടെയും നിങ്ങൾക്ക് അർദ്ധരാത്രിയോ അർദ്ധരാത്രിക്ക് ശേഷമോ ലഘുഭക്ഷണം ആസ്വദിക്കാൻ കഴിയും. പ്രതേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ചില ഹോട്ടലുകളിൽ ഒഴികെ മിക്ക ഹോട്ടലുകളും പകൽ സമയത്ത് അടച്ചിരിക്കും, , അതിനാൽ വിളിച്ച് പരിശോധിക്കുന്നതാണ് നല്ലത്.

റമദാൻ ഷോപ്പിംഗ്, ഡൈനിംഗ് ഓഫറുകൾ ആസ്വദിക്കൂ

Ramadan is a time of great joy and celebration in Qatar. There are many Ramadan deals and offers in malls, and there are many Iftar and Suhoor meal deals in Doha and surrounding areas. You can also enjoy all of this.

നിങ്ങളുടെ മുസ്ലീം സുഹൃത്തുക്കൾക്ക് സമ്മാനങ്ങൾ കൈമാറുക

നിങ്ങളുടെ മുസ്ലീം സുഹൃത്തുക്കൾക്ക് അവരോടുള്ള സൗഹൃദബന്ധത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി സമ്മാനങ്ങളോ ചെറിയ ടോക്കണുകളോ നൽകുന്നതും അവർക്കും നിങ്ങൾക്കും സന്തോഷം തരും. അവർക്ക് അത് തീർച്ചയായും ഇഷ്ടപ്പെടും.

നിങ്ങളുടെ മുസ്ലീം സുഹൃത്തുക്കൾ നിങ്ങളെ ഇഫ്താറിന് ഷേണിച്ചാൽ തീർച്ചയായും പോവുക

റമദാൻ സന്തോഷകരമായ ഒരു മാസമാണ്, ഇഫ്താർ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടാൻ ആണ് എല്ലാവരും ഇഷ്ടപ്പെടുന്നുത്. അതിനാൽ, നിങ്ങൾക്ക് ഇഫ്താറിനുള്ള ക്ഷണം ലഭിക്കുകയാണെങ്കിൽ, അത് സ്വീകരിക്കുകയും നിങ്ങളുടെ മുസ്ലീം സുഹൃത്തുക്കളുമായി നോമ്പ് തുറക്കുന്നത് ആസ്വദിക്കുകയും ചെയ്യുക. നിങ്ങൾക്ക് ധാരാളം രുചികരവും സവിശേഷവുമായ ഭക്ഷണം ആസ്വദിക്കാം!

നിങ്ങളുടെ പുറത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക

പുറത്ത് ഭക്ഷണം കഴിക്കാനോ വിനോദ സഞ്ചാരത്തിനോ പോകാൻ പദ്ധതിയിടുകയാണെങ്കിൽ, ഇഫ്താർ (സൂര്യാസ്തമയം) സമയത്തിന് ഒരു മണിക്കൂർ മുമ്പ് പുറത്തുപോകുന്നത് ഒഴിവാക്കാൻ ശ്രമിക്കുക, കാരണം ആളുകൾ നോമ്പ് തുറക്കാൻ വീട്ടിലേക്ക് തിരക്കിട്ട് പോകുന്ന സമയമാണ്, ഈ സമയത്ത് ഗതാഗതക്കുരുക്കും കൂടുതലാണ്.

റമദാൻ കാലത്ത് ഖത്തറിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ നോക്കാം:

പകൽ സമയത്ത് പൊതുസ്ഥലത്ത് മദ്യപിക്കുകയോ ഭക്ഷണം കഴിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്

ഖത്തറിലെ നിയമമനുസരിച്ച്, മുസ്ലീമോ അമുസ്ലിമോ ആയ ആർക്കും നോമ്പ് സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കാനോ മദ്യപിക്കാനോ പുകവലിക്കാനോ അനുവാദമില്ല. ഇങ്ങനെ ചെയ്താൽ നിങ്ങൾ പിഴ അടക്കേണ്ടി വരും. നിങ്ങൾ ജോലിസ്ഥലത്താണെങ്കിൽ, നോമ്പെടുക്കുന്നവരോട് ബഹുമാനം കാണിക്കുകയും അവരുടെ മുന്നിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.

നോമ്പെടുക്കുന്നുണ്ടോ ഇല്ലയോ എന്ന് ആരോടും ചോദിക്കരുത്

നോമ്പെടുക്കുന്നുണ്ടോ ഇല്ലയോ എന്ന് ചോദിക്കുന്നത് മര്യാദകേടായാണ് കണക്കാക്കപ്പെടുന്നത്. ഒരാൾ നോമ്പെടുക്കാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടാകാം, എല്ലാ മുസ്ലീങ്ങളും റമദാനിൽ നോമ്പെടുക്കുന്നില്ല. അവർ വളരെ ചെറുപ്പമായിരിക്കാം, വിട്ടുമാറാത്ത രോഗമുള്ളതിനാൽ അവർക്ക് നോമ്പ് അനുഷ്ഠിക്കാൻ കഴിയാത്തതായിരിക്കാം, അവർ ഗർഭിണികളോ മുലയൂട്ടുന്നവരോ ആകാം, അല്ലെങ്കിൽ പ്രായമായതിനാൽ നോമ്പെടുക്കാൻ കഴിയാത്തവരും ഉണ്ടാകാം. അതിനാൽ, നോമ്പ് എടുക്കുന്നുണ്ടോ എന്ന ചോദ്യം ഒഴിവാക്കുക.

നോമ്പ് എടുക്കുന്നവരെ രാവിലെ കാപ്പി കുടിക്കുന്നതിനോ, ഉച്ചഭക്ഷണ പാർട്ടികൾക്കോ, വൈകുന്നേരത്തെ ചായ കുടിക്കുന്നതിനോ ക്ഷണിക്കരുത്.

സൂര്യാസ്തമയത്തിനു മുമ്പ് ഉപവസിക്കുന്നവരെ ഭക്ഷണം കഴിക്കാൻ ക്ഷണികുന്നത് ഒഴിവാക്കുക, കാരണം അവർക്ക് ക്ഷണം നിരസിക്കേണ്ടി വന്നേക്കാം.

വസ്ത്രരീതി ശ്രദ്ധിക്കുക

റമദാനിൽ, പ്രത്യേകിച്ച് റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മാളുകൾ എന്നിവിടങ്ങളിൽ വ്രതമനുഷ്ഠിക്കുന്നവരോടുള്ള ആദരസൂചകമായി, എല്ലാവരോടും മാന്യമായി വസ്ത്രം ധരിക്കാൻ ഖത്തർ അധികൃതർ ആവശ്യപ്പെടുന്നു. വളരെ ചെറുതോ ഇറുകിയതോ കഴുത്ത് താഴ്ന്നതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam