2025 മാർച്ച് 16 ഞായറാഴ്ച മുതൽ ഈദിയ എടിഎം സേവനം ലഭ്യമാകുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി). 10 സ്ഥലങ്ങളിൽ ലഭ്യമായ എടിഎം സേവനം ഉപയോക്താക്കൾക്ക് 5, 10, 50-100 മൂല്യങ്ങളിലുള്ള ഖത്തർ റിയാലുകൾ പിൻവലിക്കാൻ അനുവദിക്കുന്നു. സാധാരണയായി കുട്ടികൾക്ക് പണമോ സമ്മാനമോ ആയി നൽകുന്ന പരമ്പരാഗത ഈദി ആചാരം തിരികെ കൊണ്ടുവന്നുകൊണ്ട് ഖത്തരി സംസ്കാരവും പൈതൃകവും സംരക്ഷിക്കുക എന്നതാണ് ക്യുസിബിയുടെ ഈദിയ എടിഎം സേവനം ലക്ഷ്യമിടുന്നത്.
ഈദിയ എടിഎം ലൊക്കേഷനുകൾ:
- പ്ലേസ് വെൻഡോം
- മാൾ ഓഫ് ഖത്തർ
- അൽ വക്ര ഓൾഡ് സൂഖ്
- ദോഹ ഫെസ്റ്റിവൽ സിറ്റി
- അൽ ഹസം മാൾ
- അൽ മിർകാബ് മാൾ
- വെസ്റ്റ് വാക്ക്
- അൽ ഖോർ മാൾ
- അൽ മീര-മുഐതർ
- അൽ മീര-തുമാമ