വ്യാജ ഫണ്ട്റൈസിംഗ് തട്ടിപ്പ് രാജ്യത്ത് വ്യാപകം

ധനസമാഹരണത്തിലെ ഓൺലൈൻ തട്ടിപ്പ് രീതികൾക്കെതിരെ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി), നാഷണൽ സൈബർ സുരക്ഷാ ഏജൻസി, ആഭ്യന്തര മന്ത്രാലയം (എംഒഐ), ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി എന്നിവർ സംയുക്തമായി ഇതേകുറിച്ച് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടു.

നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • - ഔദ്യോഗികവും അംഗീകൃതവുമായ ചാരിറ്റബിൾ സംഘടനകൾ വഴി മാത്രം സംഭാവന നൽകുക.
  • - ഫോൺ, ഇമെയിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സംഭാവനകൾ അഭ്യർത്ഥിക്കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ സൂക്ഷിക്കുക.
  • - വൈകാരികമായി നിങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള സംഭാവന അഭ്യർത്ഥനകൾ ഒഴിവാക്കുക.

ഫണ്ട്റൈസിംഗ് തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്, എല്ലാവരോടും 3361 8627 എന്ന ഹോട്ട്‌ലൈനിൽ വിളിക്കാനോ മെട്രാഷ് ആപ്പ് - സുരക്ഷാ സേവനങ്ങൾ ഉപയോഗിക്കാനോ അധികാരികൾ അഭ്യർത്ഥിക്കുന്നു.

Share:

Recent Posts

Information

9 മാര്‍ 2025

മാർച്ച്‌ 9, 2025

Malayalam