റമദാൻ മാസത്തിൽ ഏഷ്യൻ നട്‌സ് & ഡ്രൈ ഫ്രൂട്ട്‌സ് പ്രദർശനത്തിന്റെ ആദ്യ പതിപ്പ് നടത്തുമെന്ന് സൂഖ് വാഖിഫ് പ്രഖ്യാപിച്ചു. 2025 മാർച്ച് 1 മുതൽ 10 വരെ ഈസ്റ്റേൺ സ്‌ക്വയറിൽ നടക്കുന്ന പരിപാടിയിൽ ഏഷ്യയിലുടനീളമുള്ള പ്രീമിയം ഗുണനിലവാരമുള്ള നട്‌സുകളുടെയും ഡ്രൈ ഫ്രൂട്ട്‌സിന്റെയും വിപുലമായ ശേഖരം പ്രദർശിപ്പിക്കും.
കൂടാതെ, സന്ദർശകർക്ക് അതാത് രാജ്യങ്ങളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വൈവിധ്യമാർന്ന പ്രകൃതിദത്ത വസ്തുക്കൾ ആസ്വദിക്കാനുള്ള അവസരവും ലഭിക്കും. എക്സിബിഷൻ ദിവസവും വൈകുന്നേരം 7:30 മുതൽ അർദ്ധരാത്രി വരെയാണ് ഉണ്ടാവുക.