Doha Fire Station

ദോഹ ഫയർ സ്റ്റേഷനകത്തെ കലയുടെ ലോകം

ഖത്തറിലെ സൃഷ്ടിപരമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സമകാലിക കലയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സമകാലിക കലാ കേന്ദ്രമാണ് ദോഹയിലെ ഫയർ സ്റ്റേഷൻ. സജീവമായ കലാകാരന്മാർക്ക് താമസം, താൽക്കാലിക പ്രദർശനങ്ങൾ, വർക്ക്‌ഷോപ്പുകൾ, പരിപാടികൾ, ഒരു കഫേ, സാദനങ്ങൾ ഷോപ് ചെയ്യാനായി ഒരു ആർട്ട് ഷോപ്പ് എന്നിവ ഇവിടെയുണ്ട്. 1982 ൽ നിർമ്മിച്ച ഈ കെട്ടിടം പതിറ്റാണ്ടുകളായി ഖത്തറിലെ ആദ്യത്തെ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ ആസ്ഥാനമായിരുന്നു. 2012 വരെ പ്രവർത്തനക്ഷമമായ ഫയർ സ്റ്റേഷനായി ഉപയോഗിച്ചിരുന്ന ഈ സ്ഥലം 2014 ൽ ഖത്തർ മ്യൂസിയം പൂർണ്ണമായും രൂപാന്തരപ്പെടുത്തി, ഖത്തറിലെ ഒരു ആവേശകരമായ പുതിയ കലാ ഇടമാക്കി മാറ്റി.

അറബ് എഞ്ചിനീയറിംഗ് ബ്യൂറോയുടെ സിഇഒയും ചീഫ് ആർക്കിടെക്റ്റുമായ ഇബ്രാഹിം അൽ-ജൈദയാണ് രൂപാന്തര പദ്ധതിക്ക് നേതൃത്വം നൽകിയത്. രാജ്യത്തെ ആദ്യത്തെ "അഡാപ്റ്റീവ് പുനരുപയോഗ" പദ്ധതികളിൽ ഒന്നായതിനാൽ, സുസ്ഥിരതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കെട്ടിടത്തിന്റെ യഥാർത്ഥ മുഖച്ഛായയും ശൈലിയും കഴിയുന്നത്ര സംരക്ഷിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.

ദോഹയിലെ ഒരു സമകാലിക കലാകേന്ദ്രം

Today, the Fire Station houses artists’ studios and workspaces for makers, a woodworking studio, and a fabrication lab. The Fire Station in Doha plays a key role in Qatar’s contemporary art scene, hosting various gallery spaces and exhibitions by local and international artists.

ഫയർ സ്റ്റേഷൻ ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് പ്രോഗ്രാം

ഫയർ സ്റ്റേഷന്റെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് വാർഷിക ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് (AIR) പ്രോഗ്രാം. 2015 ൽ ആദ്യമായി ആരംഭിച്ച ഫയർ സ്റ്റേഷൻ ആർട്ടിസ്റ്റ് ഇൻ റെസിഡൻസ്, ഖത്തറിലെ വളർന്നുവരുന്ന കലാകാരന്മാർക്കുള്ള ഒമ്പത് മാസത്തെ വാർഷിക പരിപാടിയാണ്. തിരഞ്ഞെടുക്കപ്പെട്ട ഓരോ കലാകാരന്മാർക്കും ഒരു സ്റ്റുഡിയോക്കായുള്ള സ്ഥലം, അവരുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കാനുള്ള സൗകര്യങ്ങൾ, മെന്റർഷിപ്പ്, ക്യൂറേറ്റർമാരുമായുള്ള സഹകരണം തുടങ്ങിയ അവസരങ്ങൾ റെസിഡൻസി നൽകുന്നു.

ഓരോ പുതിയ ബാച്ചിനെയും ഒരു തുറന്ന കോളിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. കൂടാതെ 21 വയസ്സിനു മുകളിൽ പ്രായമുള്ള ഖത്തറിൽ താമസിക്കുന്ന എല്ലാ ഖത്തരി കലാകാരന്മാർക്കും അപേക്ഷിക്കാം. എല്ലാ വർഷവും ഫയർ സ്റ്റേഷനിലെ മുൻകാല, വർത്തമാനകാല കലാകാരന്മാരെ ഉൾപ്പെടുത്തികൊണ്ട് AIR ഒരു ഗാലറി ഷോയും നടത്താറുണ്ട്.

എല്ലാ വർഷവും ഫയർ സ്റ്റേഷനിലെ ഒരു റെസിഡൻസിയിൽ പങ്കെടുക്കാൻ രണ്ട് ക്യൂറേറ്റർമാരെയും തിരഞ്ഞെടുക്കുന്നു. പ്രാദേശിക കലാകാരന്മാർക്ക് പുറമേ, പാരീസിലെ സിറ്റി ഇന്റർനാഷണൽ ഡെസ് ആർട്‌സിൽ പങ്കെടുക്കാൻ ഖത്തരി കലാകാരന്മാരെ സ്പോൺസർ ചെയ്യുന്ന ഒരു അന്താരാഷ്ട്ര റെസിഡൻസി പ്രോഗ്രാമാണ് ഫയർ സ്റ്റേഷൻ വാഗ്ദാനം ചെയ്യുന്നത്.

ഫയർ സ്റ്റേഷൻ ആർട്ട് ഗാലറി

ഫയർ സ്റ്റേഷനിൽ മൂന്ന് പ്രധാന ആർട്ട് ഗാലറികളുണ്ട്. സ്ഥാപനത്തിന്റെ മുന്നിലെ സ്ഥലമായ ഗാരേജ് ഗാലറിയിൽ ഏറ്റവും പ്രശസ്തരായ ചില അന്താരാഷ്ട്ര കലാകാരന്മാരുടെയും ഫയർ സ്റ്റേഷന്റെ സ്വന്തം ആർട്ടിസ്റ്റുകളുടെയും തുടർച്ചയായ പ്രദർശനങ്ങൾ നടക്കാറുണ്ട്.

ഗാലറി 3 ഉം ഗാലറി 4 ഉം ഹ്രസ്വകാല പ്രദർശനങ്ങൾക്കായുള്ളതാണ്. പലപ്പോഴും സ്ഥാപനത്തിന്റെ സ്വന്തം പൂർവ്വ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് ഇവിടെ പ്രദര്ശിപ്പിക്കാറുള്ളത്. കൂടാതെ ഫയർ സ്റ്റേഷൻ പ്ലാസയിൽ സ്ഥിതി ചെയ്യുന്ന അൽ മർഖിയ ഗാലറി അറബ് ലോകത്ത് നിന്നുള്ള കലാകാരന്മാരെ പ്രാദേശികമായും അന്തർദേശീയമായും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു.

ദോഹയിലെ ഫയർ സ്റ്റേഷൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?

ഫയർ സ്റ്റേഷൻ പ്രവർത്തന സമയം

ഫയർ സ്റ്റേഷൻ ഗാലറികൾ രാവിലെ 9 മുതൽ വൈകുന്നേരം 7 വരെയും, ശനി മുതൽ വ്യാഴം വരെയും, വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 7 വരെയും തുറന്നിരിക്കും. പ്രദർശനങ്ങൾ നടക്കുന്ന സമയങ്ങളിൽ മാത്രമേ ഫയർ സ്റ്റേഷൻ ഗാലറികളിൽ പൊതുജനങ്ങൾക്ക് പ്രേവേശനമുണ്ടായിരിക്കുള്ളൂ. പ്രദർശനങ്ങൾ പ്രവർത്തിക്കാത്തപ്പോൾ ഫയർ സ്റ്റേഷൻ കഫേ #999, CASS ആർട്ട്, ഫയർ സ്റ്റേഷൻ ഷോപ്പ് എന്നിവ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ കഴിയും.

ഫയർ സ്റ്റേഷൻ പ്രവേശന ഫീസ്

എല്ലാ ഖത്തർ നിവാസികൾക്കും (വൺ പാസ് ഉള്ളവർക്കും 16 വയസ്സിന് താഴെയുള്ള പ്രവാസികൾക്കും) പ്രവേശനം സൗജന്യമാണ്. 16 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് മ്യൂസിയം പ്രവേശനത്തിന് 50 ഖത്തർ റിയാലും വിദ്യാർത്ഥികൾക്ക് 25 ഖത്തർ റിയാലുമാണ് നിരക്ക്. നിങ്ങൾക്ക് ഫയർ സ്റ്റേഷൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.

ദോഹയിലെ ഫയർ സ്റ്റേഷനിലേക്ക് എങ്ങനെ എത്തിച്ചേരാം

ദോഹയിലെ പ്രശസ്തമായ അൽ ബിദ്ദ പാർക്കിൽ നിന്നും ഫ്ലാഗ് പ്ലാസയിൽ നിന്നും ഒരു ചെറിയ ഡ്രൈവ് അകലെയാണ് ഫയർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കാറിൽ സന്ദർശിക്കുകയാണെങ്കിൽ, മ്യൂസിയം സന്ദർശകർക്ക് സൗജന്യ പാർക്കിംഗ് ലഭ്യമാണ്, കൂടാതെ കഫേ #999 അല്ലെങ്കിൽ CASS ആർട്ട് സന്ദർശിക്കുന്നവർക്ക്, കുറഞ്ഞത് QAR100 ചിലവിടുകയാണെകിൽ, പാർക്കിംഗ് സൗജന്യമാണ്. മെട്രോയിൽ ഫയർ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, ഏറ്റവും അടുത്തുള്ള സ്റ്റേഷൻ റെഡ് ലൈനിലുള്ള കോർണിഷ് സ്റ്റേഷനാണ്.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam