അറേബ്യൻ ഗൾഫിൽ അതിമനോഹരമായ ബീച്ചുകളുള്ള മനോഹരമായ ഒരു രാജ്യമാണ് ഖത്തർ. മൃദുവായ മണൽ, തെളിഞ്ഞ വെള്ളം, വെയിൽ നിറഞ്ഞ കാലാവസ്ഥ എന്നിവക്ക് ഖത്തറിലെ ബീച്ചുകൾ പ്രശസ്തമാണ്. നീന്താനോ, പ്രകൃതി ആസ്വദിക്കാനോ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ ആഗ്രഹിക്കുന്നവർക്ക്, ഖത്തറിലെ ബീച്ചുകൾ ഒരു മികച്ച ചോയ്സാണ്. ഖത്തറിലെ മനോരഹമായ 10 ബീച്ചുകൾ ഏതെല്ലാമെന്ന് നോക്കാം.
ഖത്തറിലെ മികച്ച ബീച്ചുകൾ
സീലൈൻ ബീച്ച്
Golden sand and desert dunes that meet the sea are a beautiful sight at സീലൈൻ ബീച്ച്. It is about an hour’s drive from the capital city of Doha. Apart from enjoying the beach, you can also enjoy fun activities like swimming, relaxing, dune bashing, and camel riding. It is the perfect place for a day of adventure and relaxation.
കത്താറ ബീച്ച്
Katara Beach is located inside the Katara Cultural Village in Doha. With its soft sand and calm waters, it is a refreshing place. It is a family-friendly beach with water sports, playgrounds and restaurants nearby. It is easily accessible from Doha, making it a great place for a fun day out.
ഫുവൈരിത് ബീച്ച്
ദോഹയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ഖത്തറിന്റെ വടക്ക് ഭാഗത്താണ് ഫുവൈരിത് ബീച്ച്സ്ഥിതി ചെയ്യുന്നത്. വെളുത്ത മണലും തെളിഞ്ഞ നീല വെള്ളവും ചേർന്ന് മനോഹരമായ ബീച്ച് മികച്ച ഒരു വാക്കേഷൻ ഡെസ്റ്റിനേഷണനാണ്. ശാന്തവും അധികം തിരക്കില്ലാത്തതുമായ ഇവിടം സമാധാനപരമായ ഒരു സായാഹ്നം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. ഏപ്രിൽ മുതൽ ജൂലൈ വരെ ഇവിടെ മുട്ടയിടുന്ന ആമകളെ കാണാനും സാധിക്കും.
ഇൻലാൻഡ് സീ (ഖോർ അൽ അദൈദ്)
മരുഭൂമി സമുദ്രവുമായി സംഗമിക്കുന്ന ഒരു പ്രത്യേക ബീച്ചാണ് ഇൻലാൻഡ് സീ. ഖത്തറിന്റെ തെക്ക് ഭാഗത്തുള്ള യുനെസ്കോ പ്രകൃതി സംരക്ഷണ കേന്ദ്രമാണിത്. മണൽക്കൂനകളും ശാന്തമായ വെള്ളവും നിറഞ്ഞ കാഴ്ചകൾ അതിമനോഹരമാണ്. അവിടെയെത്താൻ നിങ്ങൾക്ക് 4x4 കാർ ആവശ്യമാണ്.
സിമൈസ്മ ബീച്ച്
ദോഹയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സിമൈസ്മ ബീച്ച് ദോഹയിൽ നിന്നും വെറും 40 കിലോമീറ്റർ മാത്രം അകലെയാണ്. മൃദുവായ മണലും ആഴം കുറഞ്ഞ വെള്ളവുമുള്ള വൃത്തിയുള്ളതും ശാന്തവുമായ ഒരു ബീച്ചാണിത്. കുട്ടികളുള്ള കുടുംബങ്ങൾക്ക് ഏറ്റവുമ അനുയോജ്യമായ ബീച്ചാണിത്. ഇവിടെ നിങ്ങൾക്ക് നടക്കാം, നീന്താം അല്ലെങ്കിൽ വെയിലത്ത് വിശ്രമിക്കാം. ലളിതവും ശാന്തവുമായ ഒരു സ്ഥലമാണിത്.
അൽ മറൂണ ബീച്ച്
ഫ്രഞ്ച് ബീച്ച് എന്നും അറിയപ്പെടുന്ന അൽ മറൂണ ബീച്ച്, ദോഹയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. സ്വർണ്ണ മണലും തെളിഞ്ഞ വെള്ളവും ഉള്ള ഇവിടെ നീന്തലിന് അനുയോജ്യമായ സ്ഥലമാണ്. തിരക്കില്ലാത്ത, സുഖകരവും വന്യവുമായ ഒരു ബീച്ചാണിത്, സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു ദിവസം വിശ്രമിക്കാൻ അനുയോജ്യമായ സ്ഥലമാണിത്.
ഉം ബാബ് ബീച്ച്
പടിഞ്ഞാറൻ തീരത്താണ് ഉം ബാബ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ഈന്തപ്പനകൾ കാരണം "പാം ട്രീ ബീച്ച്" എന്നും ഈ ബീച്ച് അറിയപ്പെടുന്നു. നല്ല മണലും ശാന്തമായ വെള്ളവുമുള്ള ഈ ബീച്ച് ദോഹയിൽ നിന്ന് ഒരു മണിക്കൂർ അകലെയാണ്. പിക്നിക് ഏരിയകളും കളിസ്ഥലങ്ങളും ഉള്ളതിനാൽ കുടുംബങ്ങൾക്കും ക്യാമ്പർമാർക്കും പ്രിയപ്പെട്ട ബീച്ചാണിത്.
സെക്രീറ്റ് ബീച്ച്
മരുഭൂമിയും പാറക്കെട്ടുകളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്ന ഈ ബീച്ച് പടിഞ്ഞാറൻ തീരത്താണ് സെക്രീറ്റ് ബീച്ച് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസ്നേഹികൾക്ക് അനുയോജ്യമായ ഒരു സ്ഥലമാണിത്. നിങ്ങൾക്ക് നീന്താനോ സ്നോർക്കെൽ ചെയ്യാനോ നക്ഷത്രങ്ങൾക്കടിയിൽ ക്യാമ്പ് ചെയ്യാനോ ആഗ്രഹമുണ്ടെകിൽ ഇവിടെ അതിനെല്ലാം സൗകര്യമുണ്ട്. ശാന്തവും വിദൂരവുമായ ഒരു ബീച്ചായതിനാൽ നിങ്ങളുടെ സ്വന്തം ഭക്ഷണവും ഉപകരണങ്ങളും കൊണ്ടുവരണം.
അൽ തഖിര ബീച്ച്
ദോഹയിൽ നിന്ന് 60 കിലോമീറ്റർ വടക്ക് മാറി സ്ഥിതി ചെയ്യുന്ന അൽ തഖിര ബീച്ച് കണ്ടൽക്കാടുകൾക്ക് പേരുകേട്ടതാണ്. കയാക്കിംഗിനും ഫ്ലമിംഗോ പോലുള്ള പക്ഷികളെ കാണുന്നതിനും അനുയോജ്യമായ സ്ഥലമാണിത്. പ്രകൃതിയെ ഇഷ്ട്ടപെടുന്ന കുടുംബങ്ങൾക്ക് കടൽത്തീരത്ത് ശാന്തമായ ഒരു ദിവസം ചെലവഴിക്കാനും ഈ ബീച്ച് അനുയോജ്യമാണ്.
ബനാന ഐലൻഡ് ബീച്ച്
ദോഹയ്ക്കടുത്തുള്ള ഒരു ആഡംബര സ്ഥലമാണ് ബനാന ഐലൻഡ്. ഒരു ചെറിയ ബോട്ട് യാത്രയിലൂടെ ഇവിടെയെത്താൻ. മൃദുവായ മണൽ, തെളിഞ്ഞ വെള്ളം, കയാക്കിംഗ്, വാട്ടർ സ്ലൈഡുകൾ പോലുള്ള രസകരമായ പ്രവർത്തനങ്ങൾ എന്നിവ ഇവിടെയുണ്ട്. ഇത് ഒരു റിസോർട്ടിന്റെ ഭാഗമാണ്, അതിനാൽ ഇത് ഒരു ഫാൻസി, വിശ്രമകരമായ ബീച്ച് ദിനത്തിന് അനുയോജ്യമാണ്.
ഖത്തറിലെ ബീച്ചുകൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവാണ്. ഈ സമയം കാലാവസ്ഥ തണുപ്പും സുഖമുള്ളതുമാണ്. കൂടാതെ സൺസ്ക്രീൻ, വെള്ളം, ലഘുഭക്ഷണം എന്നിവ പായ്ക്ക് ചെയ്യുക, പ്രത്യേകിച്ച് കടകളില്ലാത്ത വിദൂര ബീച്ചുകൾ സന്ദർശിക്കുമ്പോൾ. സാഹസികത, സമാധാനം, കുടുംബ വിനോദം എന്തുതന്നെയായാലും, ഖത്തറിലെ ബീച്ചുകൾ ഒരു വിനോദയാത്രയ്ക്ക് അനുയോജ്യമാണ്.