Qatar Energy

ഇന്ത്യ ഊർജമേഖലയിൽ വലിയ വളർച്ച കൈവരിച്ചിട്ടുണ്ടന്ന് ഖത്തർ എനർജി പ്രസിഡന്റ്

ഖത്തർ എനർജി പ്രസിഡന്റ് സാദ് ബിൻ ഷെരീദ അൽ കാബി ഡൽഹിയിൽ നടന്ന ഊർജ്ജ വീക്ക് 2025 ഉദ്ഘാടനം ചെയ്തു. ലോകത്തെ ഊർജ്ജ ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ, എല്ലാ ഊർജ്ജ സ്രോതസ്സുകളും ഉപയോഗിക്കുന്ന ഒരു സമീപനമാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ബില്യണിലധികം ജനങ്ങൾക്ക് അടിസ്ഥാന വൈദ്യുതി ലഭ്യമല്ലാത്ത ലോകത്ത് റിന്യൂവബിൾ എനെർജിയിലെ ദാരിദ്ര്യം ഗുരുതരമായ പ്രശ്നമാണെന്നും 2050 ഓടെ ലോകത്തിന്റെ വർദ്ധിച്ചുവരുന്ന ഊർ ജ്ജ ആവശ്യകത നിറവേറ്റുന്നതിനും ഊർജ്ജ വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കുന്നതിനും എണ്ണ, വാതക മേഖലയില് തുടർച്ചയായ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രി പറഞ്ഞു.

ഊർജ്ജ ഉൽപാദകരെ വിമർശിക്കുന്നത് നമ്മുടെ പാരിസ്ഥിതിക പ്രശ്നം പരിഹരിക്കാൻ സഹായിക്കില്ലെന്നും താങ്ങാനാവുന്ന ഊർജ്ജ വിതരണം നേടാൻ ഇത് സഹായിക്കില്ലെന്നും അൽ കാബി കൂട്ടിച്ചേർത്തു

ഇന്ത്യ ഊർജ്ജ മേഖലയിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും സൗരോർജ്ജ ഉൽപാദനം വളരെ വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയുടെ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി, ടാൻസാനിയയുടെ ഉപപ്രധാനമന്ത്രിയും ഊർജ്ജ മന്ത്രിയുമായ ഡോട്ടോ മഷാക ബിതെക്കോ, ഊർജ്ജ സുരക്ഷാ സെക്രട്ടറി എഡ് മിലിബാൻഡ് എന്നിവരും മന്ത്രിതല പാനലിൽ പങ്കെടുത്തു.

Share:

Recent Posts

Information

13 മാര്‍ 2025

മാർച്ച്‌ 13, 2025

Malayalam