ഖോർ അൽ ഉദൈദ് റിസർവിലെ (Khor Al Udaid Reserve) സമുദ്രത്തിലേക്ക് 200 സിൽവർ സീബ്രിയം മത്സ്യങ്ങളെ തുറന്നുവിട്ട് എൻവയർമെൻറ് ആൻഡ് ക്‌ളൈമറ്റ് ചേഞ്ച് മന്ത്രാലയം. മത്സ്യസമ്പത്ത് കൂട്ടുന്നതിനും സമുദ്ര പരിസ്ഥിതിയുടെ ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഫിഷറീസ് വെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ അക്വാട്ടിക് റിസർച്ച് സെന്ററിനൊപ്പം എൻവയർമെൻറ് ആൻഡ് ക്‌ളൈമറ്റ് ചേഞ്ച് മന്ത്രാലയത്തിലെ നാച്ചുറൽ റിസർവ് ഡിപ്പാർട്ട്മെന്റ്, മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് എന്നിവർ ചേർന്നാണ് പദ്ധതിക്ക് സാക്ഷ്യം വഹിച്ചത്.