Home medicine delivery services are gaining traction in the health sector in Qatar. In 2024, Hamad Medical Corporation (HMC) and Primary Health Care Corporation (PHCC) delivered nearly 60,000 doses of medicines to households.
HMC, PHCC എന്നിവർ ചേർന്ന് നടത്തുന്ന ഈ സർവീസിൽ മരുന്നുകൾക്ക് പുറമേ മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും വീടുകളിലേക്ക് എത്തിക്കുന്നു.
2024-ൽ HMC 56,436 ഡോസ് മരുന്നുകൾ വീടുകളിലേക്ക് എത്തിച്ചു. കോവിഡ്-19 പാൻഡെമിക് കാലത്ത് 2020 ഏപ്രിലിൽ ആരംഭിച്ച ഈ സർവീസ് രോഗികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളെ തുടർന്ന് തുടർന്നുപോരുകയാണ്. ഈ സർവീസിന് 30 റിയാൽ ഫീസാണ് ഈടാക്കുന്നത്
PHCC ഹെൽത്ത് സെന്ററുകൾ വഴി നൽകുന്ന ഹോം ഡെലിവറി സർവീസുകൾ പ്രയോജനപ്പെടുത്തിയ രോഗികളുടെ തൃപ്തിയും അഭിപ്രായങ്ങളും വിലയിരുത്തിയ ഒരു പഠനം BMJ മെഡിക്കൽ ജേർണലിൽ 2024 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചു.
ഫലങ്ങൾ പ്രകാരം 45.5% പേർ സർവീസിൽ വളരെ തൃപ്തരായിരുന്നു. 58.9% പേർ ഈ സർവീസ് മറ്റുള്ളവർക്ക് ശുപാർശ ചെയ്യുമെന്നും പറഞ്ഞു. എന്നാൽ ഡെലിവറി ചാർജ് ന്യായമാണെന്ന് കരുതുന്നത് 30.9% പേർ മാത്രമാണ്. ഖത്തർ നിവാസികളുടെ ശരാശരി സ്കോർ 89% ആയിരുന്നപ്പോൾ പ്രവാസികൾക്ക് ഇത് 79.5% ആയിരുന്നു.
HMC മരുന്നു ഹോം ഡെലിവറി സർവീസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 8 മുതൽ വൈകീട്ട് 2 വരെ ദിവസവും (ഞായർ മുതൽ വ്യാഴം വരെ) 16000 എന്ന നമ്പറിൽ വിളിക്കണം.