320 ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി ; ആരോഗ്യ മന്ത്രാലയം വ്യവസായ മേഖലയിലെ മുഴുവൻ റെസ്റ്റോറന്റുകളും പരിശോധിച്ചു

ഭക്ഷ്യ സുരക്ഷയ്ക്ക് ആവശ്യമായ നിലവാരങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി വ്യവസായ മേഖലയിലെ എല്ലാ റെസ്റ്റോറന്റുകളും കഫേകളും പരിശോധിച്ച് ആരോഗ്യ മന്ത്രാലയം (MoPH).

പരിശോധനയിൽ ഭക്ഷണം തയ്യാറാക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ രീതികൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. ഭക്ഷണ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്ഥാപനങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്നും ആരോഗ്യ മന്ത്രാലയം ഉറപ്പുവരുത്തി.

555 ഫോളോ അപ്പ് വിസിറ്റ് ഉൾപ്പെടെ 1,038 പരിശോധനയിലൂടെ ഇൻഡസ്ട്രിയൽ ഏരിയയിലെ എല്ലാ റെസ്റ്റോറൻ്റുകളും കഫറ്റീരിയകളും കവർ ചെയ്യാൻ കാമ്പെയ്‌നിനിടെ ഞങ്ങൾക്ക് കഴിഞ്ഞുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടർ വാസൻ അബ്ദുല്ല അൽബേക്കർ പറഞ്ഞു.

320 ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തി. എല്ലാ സാമ്പിളുകളും സുരക്ഷിതമാണെന്ന് കണ്ടെത്തി. സ്ഥാപന ഉടമകൾ പരിശോധനയിൽ സഹകരിച്ചു. ഭക്ഷ്യ സുരക്ഷാ നിലവാരങ്ങൾ പാലിക്കാൻ അവർ തയ്യാറായി എന്നും അറിയിച്ചു.

ആരോഗ്യ മന്ത്രാലയം ഖത്തറിലെ എല്ലാ ഭക്ഷണ സ്ഥാപനങ്ങളിലും ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നു. വ്യവസായ മേഖലയിൽ അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള ക്യാമ്പയിനുകൾ നടത്തുന്നു. ഭക്ഷ്യ സ്ഥാപന ഉടമകൾക്ക്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് വിവിധ ഭാഷകളിൽ ട്രെയിനിംഗും നൽകിവരുന്നു.

Share:

Recent Posts

Information

13 മാര്‍ 2025

മാർച്ച്‌ 13, 2025

Malayalam