കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന വെബ് സമ്മിറ്റിന്റെ ആദ്യ പതിപ്പിനൊപ്പം ആരംഭിച്ച ഡിജിറ്റൽ അജണ്ട നടപ്പിലാക്കുന്നതോടെ ഖത്തറിലെ സാങ്കേതിക വിപണി വരും വർഷങ്ങളിൽ വലിയ തോതിൽ ഡിമാൻഡ് വർദ്ധനവിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഗവേഷണ വിശകലന പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം, ഖത്തറിലെ ഐടി സേവന വിപണി ഈ വർഷം 994.30 മില്യൺ ഡോളർ (QR3.6 ബില്യൺ) വരുമാന വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നുത്.
2025 മുതൽ 2029 വരെ വിപണി 5.53 ശതമാനം സ്ഥിരമായ വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുമെന്നും, അടുത്ത നാല് വർഷത്തിനുള്ളിൽ 1,233 മില്യൺ ഡോളറിന്റെ വിപണി മൂല്യം കൈവരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഖത്തറിന്റെ വികസനത്തിനൊപ്പം ഐടി വിപണിയുടെ ആവശ്യകത വർദ്ധിച്ചുവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നിരുന്നാലും, വിപണിയിലെ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് 2025 ആകുമ്പോഴേക്കും ഐടി ഔട്ട്‌സോഴ്‌സിംഗ് 396.40 മില്യൺ ഡോളറിന്റെ വിപണി മൂല്യത്തോടെ ആധിപത്യം സ്ഥാപിക്കുമെന്ന് വിശകലന വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കൂടാതെ, 2025 ൽ ഐടി സേവന വിപണിയിൽ ഒരു ജീവനക്കാരനായുള്ള ശരാശരി ചെലവ് $472.40 (QR1,729.82) ൽ എത്തുമെന്നും കണക്കാക്കപ്പെടുന്നു.
ആഗോളതലത്തിൽ താരതമ്യം ചെയ്യുമ്പോൾ, ഐടി സേവന വിപണിയിൽ ഏറ്റവും ഉയർന്ന വരുമാനം അമേരിക്ക സൃഷ്ടിക്കുമെന്നും ആഗോള ഐടി സേവന വിപണി വ്യവസായത്തിൽ യുഎസിന്റെ ആധിപത്യ സ്ഥാനത്തെ ഇത് എടുത്തുകാണിക്കുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അതേസമയം, ഖത്തറിലെ ഐടി സേവന വിപണി ഗണ്യമായ വളർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് വർദ്ധിച്ചുവരുന്ന ഡിജിറ്റലൈസേഷൻ, സാങ്കേതിക പുരോഗതി, കാര്യക്ഷമമായ ഐടി പരിഹാരങ്ങളുടെ ആവശ്യകത തുടങ്ങിയവ നയിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു.