ഫാഷനും പുതിയ ട്രെൻഡുകളും ഒരുമിച്ച് ആസ്വദിക്കാൻ, ഖത്തറിലെ ഏറ്റവും മികച്ച സ്ഥലമായ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ ഷോപ്പ് ഖത്തർ 2025-ന്റെ ഭാഗമായി ഫാഷൻ ഷോ ഒരുങ്ങുന്നു. 2025 ജനുവരി 23 മുതൽ 25 വരെ, 3-ദിവസത്തെ ഫാഷൻ ഷോ സെൻറർ കോർട്ടിൽ അരങ്ങേറും. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായുള്ള ഏറ്റവും പുതിയ കളക്ഷനുകളും പ്രാദേശിക ഡിസൈനർമാരുടെ വസ്ത്രങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് ഈ ഷോ എല്ലാവർക്കും ശ്രദ്ധേയമായ അനുഭവവം വാഗ്‌ദാനം ചെയ്യും.
7 pm മുതൽ 9 pm വരെ പല തീമുകളിൽ പ്രോഗ്രാം നടക്കും.
2025 ജനുവരി 23: ചിൽഡ്രൻസ് ഫാഷൻ, മാസ്‌കോട്ട് മീറ്റ്-അൻഡ്-ഗ്രീറ്റ്സ്
ജനുവരി 24: മെൻസ് ഫാഷൻ
ജനുവരി 25: വുമൺ ഫാഷൻ
ഇതുകൂടാതെ ഷോപ്പ് ഖത്തർ 2025 ൻ്റെ ഭാഗമായി, ഡിസ്‌കൗണ്ടുകളും വൗച്ചറുകളും നേടുന്നതിനുള്ള ഗെയിമിംഗ് റിഡംപ്ഷൻ ബൂത്തുകൾ, സ്‌ട്രോംട്രൂപ്പർ പരേഡുകൾ, ഓരോ ക്യുആർ 100 ചെലവഴിക്കുമ്പോഴും ലൈഫ് സൈസ് ബാർബി ഡ്രീംഹൗസ് അഎക്സ്പീരിയൻസ്, ദിവസേന കെയർ ബിയേഴ്‌സ് ലൈവ് ഷോകൾ എന്നിവയുൾപ്പെടെ നിരവധി ആക്ടിവിറ്റികൾ മാളിലുടനീളം സന്ദർശകർക്ക് ആസ്വദിക്കാം.
കൂടാതെ വില്ലേജ് ബസാറിൽ QR200 അല്ലെങ്കിൽ അതിൽ കൂടുതൽ ചെലവഴിക്കുന്ന ഷോപ്പർമാർക്ക് EXEED കാറുകളും ക്യാഷ് റിവാർഡുകളും ലഭിക്കുന്ന റാഫിളുകളിൽ പങ്കെടുക്കാം. 2025 ഫെബ്രുവരി 1-ന് നടക്കുന്ന ഗംഭീരമായ സമാപന ചടങ്ങിൽ ഒരു ടെസ്‌ല സൈബർട്രക്ക് നേടാനുള്ള അവസരവും ലഭിക്കുന്നു.