മോട്ടോർസ്പോർട് ഇതിഹാസമായ വാലന്റീനോ റോസ്സി 2025-ലെ FIA വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ (WEC) സീസൺ ഓപ്പണറിൽ പങ്കെടുക്കുന്നതിനായി ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലേക്ക് എത്തുന്നു. ടീം WRT റോസ്സിയുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. ഫെബ്രുവരി 26-28, 2025 വരെ നടക്കുന്ന ഖത്തർ എയർവേസ് ഖത്തർ 1812 KM റേസിൽ റോസ്സി പങ്കെടുക്കും.
'ദി ഡോക്ടർ' എന്നു അറിയപ്പെടുന്ന റോസ്സി തന്റെ കൃത്യതയുള്ളതും കൂളായതുമായ മത്സരശൈലിക്ക് പ്രശസ്തനാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ 6-ാമത് സ്ഥാനവും, ലുസൈലിൽ 4-ാം സ്ഥാനവും, 6 മണിക്കൂർ ഇമോള റേസിൽ രണ്ടാം സ്ഥാനവും നേടി ശ്രദ്ധ നേടിയിരുന്നു..
മോട്ടോർസ്പോർട്ടിലെ ചരിത്രം കുറിച്ച റോസ്സിയുടെ സ്ഥാനം വളരെ വലുതാണ്. MotoGP ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോയിന്റുകളായ 6,357 അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ 235 പോഡിയം ഫിനിഷുകൾ നേടിയിട്ടുണ്ട്. 400-ലധികം ഗ്രാൻഡ് പ്രിക്സ് റേസുകളിൽ പങ്കെടുത്തതിനാൽ G.O.A.T (Greatest of All Time) എന്ന അംഗീകാരം നേടാൻ കാരണമായി. 2025-ലെ WEC സീസണിൽ റോസ്സിയുടെ പ്രകടനം കാണാൻ മോട്ടോർസ്പോർട് ആരാധകർ കാത്തിരിക്കുകയാണ്.