The Doha Marathon by Ooredoo, which will feature 1,300 international athletes from 140 countries, will be held on January 17, 2025. The races will be 42km, 21km, 10km and 5km. Additionally marathon is accessible to people with disabilities and free registration is available.
ഹോട്ടൽ പാർക്കിലാണ് മാരത്തൺ ആരംഭിക്കുക. പ്രസിദ്ധമായ ദോഹ കോർണിഷും മാരത്തൺ റൂട്ടുകളിൽ ഒന്നാണ്. തുടർച്ചയായ രണ്ടാം വർഷവും മാരത്തൺ ലോക അത്‌ലറ്റിക്‌സിൽ നിന്ന് ഗോൾഡ് ലേബൽ നേടി. വിജയികൾക്ക് വലിയ സമ്മാനങ്ങൾ നൽകുമെന്നും വരുമാനത്തിൻ്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും സംഘാടക സമിതി വൈസ് ചെയർപേഴ്‌സൺ സബാഹ് റാബിയ അൽ കുവാരി പറഞ്ഞു.
പ്രധാന മാരത്തണിന് മുന്നോടിയായി ജനുവരി 16 വ്യാഴാഴ്‌ച കുട്ടികളുടെ മത്സരം നടക്കും. മാരത്തൺ കൂടാതെ വിനോദ പരിപാടികളും സങ്കടിപ്പിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്നവർക്ക് ഓട്ടം പൂർത്തിയാക്കിയ ശേഷം വ്യക്തിഗത ഫോട്ടോകൾ, വീഡിയോകൾ, സമയ സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കും. കായികക്ഷമതയുടെയും ശാരീരികക്ഷമതയുടെയും പ്രാധാന്യം പ്രോത്സാഹിപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.