2025 ജനുവരി 9 വ്യാഴാഴ്ച മുതൽ ജനുവരി 11 ശനിയാഴ്ച വരെ ഖത്തറിലുടനീളം ശക്തമായ കാറ്റും മൂടൽമഞ്ഞും വേലിയേറ്റവും പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥാ വകുപ്പ്.
ജനുവരി 10 വെള്ളിയാഴ്ച തുടക്കത്തിൽ ശക്തമായ കാറ്റും വേലിയേറ്റവും അതിർത്തി പ്രദേശങ്ങളിൽ കാണപ്പെടും. താപനില 14 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, ആദ്യഘട്ടങ്ങളിൽ മഞ്ഞും തണുപ്പും അനുഭവപ്പെടും.
ജനുവരി 11 ശനിയാഴ്ച രാവിലെ മൂടൽമഞ്ഞ് കാരണം കാഴ്ച പരിധി കുറവായിരിക്കും. താപനില 14 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ തുടരും, പകൽ സമയത്ത് ചിതറിക്കിടക്കുന്ന മേഘങ്ങളും ഉണ്ടാകും.
അതിർത്തി പ്രദേശങ്ങളിൽ ശനിയാഴ്ച 1-2 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകും.
ഖത്തർ നിവാസികളും ഡ്രൈവർമാരും ജാഗ്രത പാലിക്കുകയും തണുപ്പിൽ നിന്ന് സംരക്ഷണം നേടണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.