2025 ജനുവരി 1 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന ഷോപ്പ് ഖത്തർ 2025-ന് വേണ്ടി ദോഹ ഫെസ്റ്റിവൽ സിറ്റി രസകരമായ നിരവധി ഇവന്റുകൾ അവതരിപ്പിക്കുന്നു. ആവേശകരമായ ഡിസ്കൗണ്ടുകൾ, റാഫിളുകൾ, ആകർഷകമായ ലൈവ് ഷോകൾ മുതൽ ഓരോരുത്തർക്കും ആസ്വദിക്കാനാവുന്ന നിരവധി ഇവന്റുകൾ ഇവിടെ നടക്കുന്നു.
വീക്കിലി റാഫിൾ ഡ്രോകൾ
ഔട്ട്ലെറ്റുകളിൽ നിന്ന് QR 200 ചെലവഴിച്ച് വീക്കിലി റാഫിൾ ഡ്രോകളിൽ പങ്കെടുക്കാം. അവസാന ദിവസം ഗ്രാൻഡ് പ്രൈസ് ആയി ഒരു ടെസ്ലാ സൈബർട്രക്കാണ് ലഭിക്കുന്നത്.
ബാർബി ഡ്രീം ഹൗസ്
QR100 നൽകിയാൽ ദി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ബാർബി ഡ്രീം ഹൗസിലേക്ക് കടക്കാം. അവിടെ ഇന്ററാക്ടീവ് ആക്ടിവിറ്റികളും രസകരമായ അനുഭവങ്ങളും കാത്തിരിക്കുന്നു.
കെയർ ബേഴ്സ് ലൈവ് ഷോകൾ
സെൻട്രൽ കോർട്ടിലുള്ള കെയർ ബേഴ്സിന്റെ ലൈവ് പെർഫോർമൻസുകൾ എല്ലാ ആളുകൾക്കും കുടുംബത്തോടെ വന്ന് ആസ്വദിക്കാനവുന്ന ഷോയാണ്. ജനുവരി 1 മുതൽ 14 വരെ രണ്ടാഴ്ചയിലുടനീളം നടക്കുന്ന ഈ പരിപാടി എല്ലാ ദിവസവും വൈകുന്നേരം 4.30, 7.30, 9 മണിയിലും ആഴ്ച അവസാനം വൈകുന്നേരം 4.30, 6, 7.30, 9 മണിയിലുമാണ് ആരംഭിക്കുന്നത്.
ഫാഷൻ ഷോകൾ
മികച്ച പ്രാദേശിക ഡിസൈനർമാരും ഗ്ലോബൽ ബ്രാൻഡുകളും ചേർന്ന് സ്ത്രീകൾക്ക്, പുരുഷന്മാർക്ക്, കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഫാഷനിലെ ഏറ്റവും പുത്തൻ ട്രെൻഡുകൾ പ്രദർശിപ്പിക്കുന്ന എക്സ്ക്ലൂസീവ് ഫാഷൻ ഷോ. മൂന്ന് ദിവസത്തേയ്ക്കായിരിക്കും ഷോ ഉണ്ടായിരിക്കുക.
റോമിംഗ് സ്റ്റോംട്രൂപ്പർ മാസ്കറ്റ് പരേഡ്
ലോകപ്രശസ്ത സ്ട്രോം ട്രൂപ്പറുകളും വിവിധ രസകരമായ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന മാസ്കട്ട് പരേഡ് രസകരമായ അനുഭവം നൽകുന്നു. ഈ മാസം മുഴുവൻ ഉച്ചകഴിഞ്ഞ് 3:30 മുതലാണ് ഈ പരിപാടി നടക്കുന്നത്.
വില്ലേജ് ബസാർ
ആവേശകരമായ ഷോപ്പിംഗിന് ശേഷം രുചികരമായ ആഹാരവും പാനീയങ്ങളും വില്ലേജ് ബസാറിൽ നിന്ന് ആസ്വദിക്കാം.
സമാപന ചടങ്ങ്
ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ അവസാന റാഫിൾ നറുക്കെടുപ്പും എക്സ്ക്ലൂസീവ് സർപ്രൈസുകളും ഉൾപ്പെടെ, ഷോപ്പ് ഖത്തർ 2025-ൻ്റെ ഗംഭീരമായ സമാപന ചടങ്ങ് ഫെബ്രുവരി 1-ന് നടക്കും.