Search
Close this search box.
Search
Close this search box.

പുതിയ കാർ വിദേശത്ത് നിന്ന് വാങ്ങണോ? നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകി വാണിജ്യ-വ്യവസായ മന്ത്രാലയം! ഡീലർമാരിൽ നിന്ന് വാറന്റി ഉറപ്പുവരുത്തണം!

കാർ വാങ്ങാനാഗ്രഹിക്കുന്നവർക്ക് വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാൻ അനുമതി നൽകി വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI). ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പുതിയ സർക്കുലർ അനുസരിച്ച് വിദേശത്ത് നിന്ന് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാനും, സമ്പൂർണ്ണ വാറന്റിയും സെയിൽസിനു ശേഷമുള്ള സേവനങ്ങളും നൽകാനും അനുമതി നൽകുന്നു.

2008-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പുറത്തിറക്കിയ 2025-ലെ (1) നമ്പർ സർക്കുലർ അനുസരിച്ച്, ഗൾഫ് സ്റ്റാൻഡേഡ് സ്പെസിഫിക്കേഷനുകൾ പാലിച്ചായിരിക്കണം ഉപഭോക്താക്കൾ നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യേണ്ടത്. അതോടൊപ്പം, ഡീലർമാർ നൽകിയിരിക്കുന്ന എല്ലാ വാറന്റി വ്യവസ്ഥകളും ഖത്തറിലെ ഡീലർമാർ പാലിക്കണം.

കൂടാതെ, വാഹനത്തിന് ആവശ്യമായ സേവനങ്ങളും സ്‌പെയർ പാർട്സുകളും അറ്റകുറ്റ സേവനങ്ങളും നൽകണം. വാറന്റി സേവനങ്ങൾ നൽകുന്നതിൽ അനാവശ്യമായ താമസവും തികച്ചും ഒഴിവാക്കണം. ഇവ സജീവമായി നടപ്പിലാക്കാത്ത ഡീലർമാർക്ക് നിയമപരമായ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി 16001 എന്ന നമ്പറിൽ MoCI-യെ ബന്ധപ്പെടാവുന്നതാണ്.

Share:

Categories

Recent Posts

Malayalam