ലോക പ്രശസ്തനായ പോപ്പ് ഐക്കൺ, ബാക്ക്‌സ്റ്റ്രീറ്റ് ബോയ്സിന്റെ നിക്ക് കാർട്ടർ, അടുത്ത മാസം ദോഹയിലേക്ക് എത്തുന്നു. ഫെബ്രുവരി 20, 2025-നു ദോഹ ഗോൾഫ് ക്ലബ്ബിൽ പാടും.
നിക്ക് കാർട്ടർ തൻ്റെ ഹു ഐ ആം 2024 ടൂർ ദോഹയിലേക്കും കൊണ്ടുവരുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്. "Who I Am" 2024 ടൂർ, 2023 ഒക്‌ടോബറിൽ കെന്റക്കിയിലെ ലെക്സിംഗ്ടൺ നഗരത്തിൽ ആരംഭിച്ച് പല നഗരങ്ങളും കടന്ന് ദോഹയിലേക്കും എത്തുകയാണ്.
വൈകുന്നേരം 6 മണി മുതൽ ഷോ കാണാൻ സാധിക്കും. 18 വയസ്സിന് മുകളിലുള്ളവർക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഷോയുടെ ടിക്കറ്റുകൾ ക്യൂ ടിക്കറ്റ്സ് വഴി ലഭ്യമാണ്. ജനറൽ അഡ്മിഷൻ ടിക്കറ്റുകൾ QR145-നും, VIP ടിക്കറ്റുകൾ QR 325 മുതലും, 10 പേർ അടങ്ങിയ VIP ഗോൾഡ് ടേബിൾ QR 4,750 നും ലഭിക്കും.
ഈ ബാൻഡ് 'എവരിബഡി', 'അസ് ലോങ് അസ് യു ലവ് മീ', 'ഐ വാന്റ് ഇറ്റ് ദാറ്റ് വേ', 'ക്വിറ്റ് പ്ലെയിംഗ് ഗെയിംസ് വിത്ത് മൈ ഹാർട്ട്' തുടങ്ങിയ ഗാനങ്ങൾക്ക് ലോക പ്രശസ്തമാണ്. ബാക്ക്‌സ്റ്റ്രീറ്റ് ബോയ്സിന്റെ ക്ലാസിക് ഹിറ്റുകളും നിക്ക് കാർട്ടറിന്റെ വ്യക്തിഗത ഹിറ്റുകളും ആസ്വദിക്കാനുള്ള അസുലഭ അവസരമാണ് ദോഹയിൽ ഒരുങ്ങുന്നത്.