ഉം സലാൽ സെൻട്രൽ മാർക്കറ്റിൽ നാളെ മുതൽ (ജനുവരി 9) തേൻ ഫെസ്റ്റിവൽ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
രാവിലെ 9 മുതൽ 1 വരെ യും വൈകുന്നേരം 4 മുതൽ 8 വരെയുമാണ് സന്ദർശകരെ അനുവദിക്കുന്നത്. ഫെസ്റ്റിവൽ ജനുവരി 18 വരെ ഉണ്ടായിരിക്കും. വിന്റർ ഫെസ്റ്റിവൽ പ്രവർത്തനങ്ങളുടെ ഭാഗമായി, കൃഷി വകുപ്പ്, ഹസാദ് ഫുഡ് കമ്പനി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പത്ത് ദിവസത്തെ ഫെസ്റ്റിവൽ നടക്കുന്നത്.
തേൻ ഉൽപാദനത്തെയും പ്രാദേശിക കർഷകരെയും പ്രോത്സാഹിപ്പിച്ച് ,ഖത്തറിന്റെ പ്രാദേശിക ഹണി ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്‌ഷ്യം.
സന്ദർശകർക്ക് വൈവിധ്യമാർന്ന ഹണികളും, ഹണി ഉൽപ്പന്നങ്ങളും കാണാനും വാങ്ങാനും ഫെസ്റ്റിവലിലൂടെ അവസരമുണ്ട്.