ഒമർ അൽ മുഖ്താർ സ്ട്രീറ്റിലെ ഗേറ്റ് മാളിലാണ് ഖത്തറിലെ മ്യൂസിയം ഓഫ് ഇല്യൂഷൻസ് സ്ഥിതി ചെയ്യുന്നത്. പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും മികച്ച അനുഭവമാണ് മ്യുസിയം നൽകുന്നത്. ധാരണകളെ വെല്ലുവിളിക്കുന്നതിനും മിഥ്യാധാരണകളുടെ ആകർഷകമായ ലോകത്തെ പ്രദർശിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിവിധ പ്രദർശനങ്ങൾ മ്യൂസിയത്തിൽ അവതരിപ്പിക്കുന്നു.
പ്രധാന ആകർഷണങ്ങൾ
ഇല്യൂഷൻ റൂമുകൾ: നിങ്ങൾക്ക് അവിസ്മരണീയമായ അനുഭവം നൽകുന്ന ആൻ്റി ഗ്രാവിറ്റി റൂമുകളാണ് ഇവ. ഫിസിക്സിന്റെ നിയമങ്ങൾ യാഥാർത്ഥ്യത്തെ ധിക്കരിക്കുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം.
വോർടെക്‌സ് ടണൽ: ഈ തുരങ്കം നിങ്ങൾക്ക് റൊട്ടേറ്റ് ചെയ്യുന്ന തുരങ്കത്തിലൂടെ നടക്കുന്ന അനുഭവം നൽകുന്നു, ഇത് സന്ദർശകർക്ക് ആവേശകരമായ സാഹസികത നിറഞ്ഞ അനുഭവമാണ്.
ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളും ഹോളോഗ്രാമുകളും: കാഴ്ചയെ വിശ്വസിക്കാനാകാത്ത ഹോളോഗ്രാഫിക് ചിത്രങ്ങളുടെയും ഒപ്റ്റിക്കൽ മിഥ്യാധാരണകളുടെയും ഒരു ശേഖരം മ്യൂസിയത്തിലുണ്ട്.
ഇന്ററാക്ടിവ് ഇൻസ്റ്റാളേഷനുകൾ : സന്ദർശകരെ സംവദിക്കാൻ അനുവദിക്കുന്ന ഇൻസ്റ്റാളേഷനുകളും ഇവിടെ ഉണ്ട്. ഇത് സന്ദർശകർക്ക് നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും കളിയിലൂടെയും പഠിക്കാൻ സാധിക്കും.
ഗെയിമുകളും പസിലുകളുമുള്ള പ്ലേറൂം: കൂടാതെ, പ്ലേ റൂമിൽ വൈജ്ഞാനിക കഴിവുകൾ പരീക്ഷിക്കുകയും എല്ലാ പ്രായക്കാർക്കും രസകരമായ വെല്ലുവിളികൾ നൽകുകയും ചെയ്യുന്ന വിദ്യാഭ്യാസ ഗെയിമുകളുടെയും പസിലുകളുടെയും ഒരു നിരയുണ്ട്.
സന്ദർശക വിവരങ്ങൾ:
തുറക്കുന്ന സമയം:
ഞായർ മുതൽ ബുധൻ വരെ: 9:00 AM - 10:00 PM
വ്യാഴാഴ്ചയും ശനിയാഴ്ചയും: 9:00 AM - 10:00 PM
വെള്ളിയാഴ്ച: 1:00 PM - 10:00 PM
പ്രവേശന ഫീസ്:
മുതിർന്നവർ (16 വയസ്സിനു മുകളിലുള്ളവർ): QAR 80
കുട്ടികൾ (3-15 വയസ്സ്): QAR 60
ഫാമിലി പാക്കേജ് (2 മുതിർന്നവരും 15 വയസ്സിന് താഴെയുള്ള 2 കുട്ടികളും): QAR 220
സ്പെഷ്യൽ നീഡ്‌സ്: QAR 40
ഏത് പ്രായത്തിലുള്ളവർക്കും ആസ്വദിക്കാവുന്ന സ്ഥലമാണ് മ്യൂസിയം ഓഫ് ഇല്യൂഷൻസ്. കുടുംബത്തോടൊപ്പം അവധി ദിവസ്സം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർ അനുയോജ്യമായ സ്ഥലമാണിത്. വിനോദസഞ്ചാരികൾക്ക് ഇതൊരു മികച്ച സ്റ്റോപ്പായിരിക്കും. സ്പെഷ്യൽ നീഡ്‌സ് ആളുകൾക്കായി മ്യൂസിയം പ്രതേക സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.