Paris Saint-Germain

ഫുട്ബോൾ ആരാധകരാൽ നിറഞ്ഞ് സ്റ്റേഡിയം 974, ട്രോഫി ഡി ചാംപിയൻസ് കിരീടം സ്വന്തമാക്കി പാരീസ് സെയിന്റ്-ജെർമെൻ ടീം

ഇന്നലെ രാത്രി സ്റ്റേഡിയം 974-ൽ നടന്ന ട്രോഫി ഡി ചാംപിയൻസ് ഫൈനൽ മത്സരത്തിൽ AS മോനാക്കോയെ 1-0 എന്ന സ്കോറിൽ തോൽപ്പിച്ച് പാരീസ് സെയിന്റ്-ജെർമെൻ ടീം ട്രോഫി ഡി ചാംപിയൻസ്, വിസിറ്റ് ഖത്തർ കിരീടം സ്വന്തമാക്കി.

ലോക ഫുട്ബോൾ ആരാധരുടെ പ്രിയപ്പെട്ട ട്രോഫി ഡി ചാംപിയൻസ് മത്സരത്തിൽ 39,682 കാണികളാണ് മത്സര ആവേശവുമായി പങ്കെടുത്തത്. മാർക്വിനോസ്, ഉസ്മാൻ ഡെംബെലെ, ലീ കാങ്-ഇൻ, അക്രഫ് ഹകിമി, തകുമി മിനാമിനോ, എലീസെ ബെൻ സെഗിർ തുടങ്ങിയ താരങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്.

2022 ലോകകപ്പ് ടൂർണമെന്റിനായി ഷിപ്പിംഗ് കണ്ടെയിനറുകളും മോഡുലാർ സ്റ്റീലും കൊണ്ട് നിർമ്മിച്ച ലോകത്തിലെ അത്യപൂർവ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഒന്നായ സ്റ്റേഡിയം 974-ൽ മത്സരം നടന്നപ്പോൾ ആരാധകർക്കും ഖത്തറിലുള്ളവർക്കും കൂടുതൽ ആവേശമായി.

ഈ ടൂർണമെന്റിലൂടെ ലോക ഫുട്ബോൾ പ്രേമികൾക്ക് ഖത്തറിന്റെ കായിക പാരമ്പര്യത്തെ അറിയാനും ഖത്തറിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നതിനും സഹായകമായി.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam