17 രാജ്യങ്ങളിൽ നിന്ന് 43 മികച്ച സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കായി ഒരാഴ്ചത്തെ, ഉംറ യാത്ര സംഘടിപ്പിച്ച് ഔഖാഫ് (The Ministry of Endowments and Islamic Affairs (Awqaf). 1446 എഎച്ച് / 2024 ലെ ആദ്യ സെമസ്റ്ററിൻ്റെ അവസാനത്തിലായിരിക്കും യാത്ര.
സ്കോളർഷിപ്പുള്ള വിദ്യാർത്ഥികൾക്ക് ഉംറാ ആചാരങ്ങൾ ചെയ്യാൻ സാധ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ദാവാ ആൻഡ് റിലീജിയസ് ഗൈഡ്ഡൻസ് വകുപ്പ് ഡയറക്ടർ, മലല്ലാഹ് അബ്ദുല്രഹ്മാൻ അൽ ജബർ പറഞ്ഞു. ഇത് അവരുടെ വിശ്വാസവും വിദ്യാഭ്യാസവുമായ വശങ്ങളെ ശക്തിപ്പെടുത്താനും മാനസികമായ പിന്തുണ നൽകാനും സഹായിക്കുന്നുവെന്നും ഈ വിദ്യാർത്ഥികൾ ബിരുദം നേടിയ ശേഷം മികച്ച വ്യക്തിത്വങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉംറ യാത്രാ പ്രോഗ്രാം വിദ്യാർത്ഥികളെ ശാസ്ത്രീയമായി മികവുറ്റതാക്കാൻ പ്രേരിപ്പിക്കുകയും ഭാവിയിലെ ഉംറ പ്രോഗ്രാമുകളിൽ പ്രതിഭാശാലികളായി മാറാൻ പ്രേരണ നൽകുകയും ചെയ്യുന്നു എന്ന് അദ്ദേഹം അറിയിച്ചു.