സൂഖ് വാഖിഫിലെ ഇൻ്റർനാഷണൽ ഈത്തപ്പഴം എക്‌സിബിഷൻ ഉടൻ ആരംഭിക്കും; രജിസ്‌ട്രേഷൻ ആരംഭിച്ചു

സൂഖ് വാഖിഫിൽ മൂന്നാമത് ഇൻ്റർനാഷണൽ ഈത്തപ്പഴം എക്‌സിബിഷൻ്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 24 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ പ്രദർശനം നടക്കും. വ്യത്യസ്ത തരം ഈത്തപ്പഴങ്ങൾ കാണാനും വാങ്ങാനും ആഗ്രഹിക്കുന്നവർക്ക് 2025 ജനുവരി 20 വരെ രജിസ്റ്റർ ചെയ്യാം.

ദിവസവും രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയും, ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 10:00 വരെയുമാണ് എക്‌സിബിഷൻ സമയം. താല്പര്യമുള്ളവർക്ക് https://exhibition.souqwaqif.qa/ എന്ന ലിങ്ക് വഴി രെജിസ്ട്രഷൻ ചെയ്യാം

പ്രാദേശികവും അന്തർദേശീയവും, വിവിധ വിലകളിലുള്ളതുമായ ഈത്തപ്പഴങ്ങൾ എക്‌സിബിഷനിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഏറെ സ്വീകാര്യത നേടിയിട്ടുള്ള എക്സിബിഷൻ ആണ് സൂഖ് വാഖിഫിലെ ഡേറ്റ്‌സ് എക്‌സിബിഷൻ.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam