Qatar’s Ministry of Interior (MoI) has warned people to be careful with property rental advertisements circulating online. The Ministry of Home Affairs has expressed doubts over the advertisements of renting out residential properties with low-cost offers.
ഏതെങ്കിലും ഇടപാടുകളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ജനങ്ങൾ ജാഗ്രത പാലിക്കാനും വാടക ഓഫറുകളുടെ നിയമസാധുത പരിശോധിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു. അസാധാരണമാംവിധം കുറഞ്ഞ വിലയുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടി ലിസ്റ്റുകൾ നോക്കുമ്പോൾ ജനങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന് മന്ത്രാലയം എടുത്തു പറയുന്നു.
ഇത്തരം ഓൺലൈൻ ഫ്രോഡുകളെ ചെറുക്കുന്നതിനും സംശയം തോന്നുന്ന ഓൺലൈൻ പ്രവർത്തനങ്ങൾ റിപ്പോർട്ടുചെയ്യുന്നതിന് ഒന്നിലധികം ചാനലുകളും മന്ത്രാലയം നൽകി. അവർക്ക് മെട്രാഷ് ആപ്പ് വഴിയോ cccc@moi.gov.qa എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാം.