ദർബ് അൽ സായിൽ നടന്ന ഖത്തർ ദേശീയ ദിന (ക്യുഎൻഡി) പരിപാടികളിൽ പങ്കെടുത്തത് റെക്കോർഡ് സന്ദർശകർ. വ്യത്യസ്ത പരിപാടികളിലായി 88,646 സന്ദർശകരുടെ എണ്ണം രേഖപ്പെടുത്തി
സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച മത്സരങ്ങളിലും സാംസ്കാരിക, പൈതൃക, കലാപരമായ ആഘോഷങ്ങളിലേയ്ക്കും എല്ലാ പ്രായത്തിലുമുള്ള പ്രദേശവാസികളും പ്രവാസികളും ഒഴുകിയെത്തി.
ഉം സലാൽ മുഹമ്മദിൽ ഡിസംബർ 10 മുതൽ 21 വരെ നടക്കുന്ന പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ചരിത്രപരമായ നാടോടി നൃത്തം. ഖത്തരി അർദ്ധ - അൽ വാബ് ഫോക്ക് ആർട്സ് ബാൻഡ് അവതരിപ്പിക്കുന്ന ഈ പരിപാടി എല്ലാ ദിവസവും അരങ്ങേറുന്നു. ഇത് കൂടാതെ വ്യത്യസ്തമായ നാടകങ്ങൾ, ശിൽപശാലകൾ, ബോധവൽക്കരണ സെമിനാറുകൾ എന്നിവയും പരിപാടികളിൽ ഉൾപ്പെടുന്നു.