മിഡിൽ ഈസ്റ്റിൽ തങ്ങളുടെ സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് ഖത്തർ. സംരംഭകർക്കിടയിൽ നൂതന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ചില മുൻനിര ആക്‌സിലറേറ്റർ പ്രോഗ്രാമുകൾ ഖത്തറിനുണ്ട്. പ്രോജക്റ്റ്, കൺസൾട്ടൻസി, കണക്റ്റിവിറ്റി, ഓഫീസ് സപ്ലൈസ് എന്നിവ സജ്ജീകരിക്കാനുള്ള സ്ഥലം തുടങ്ങിയ വിവിധ സേവനങ്ങളിൽ സംരംഭങ്ങളെ ഇൻകുബേറ്ററുകൾ സഹായിക്കുന്നു. ഖത്തറിലെ ചില മുൻനിര ആക്‌സിലറേറ്റർ പ്രോഗ്രാമുകളിൾ പരിചയപ്പെടാം.
1: ഖത്തർ ബിസിനസ് ഇൻകുബേഷൻ സെൻ്റർ (ക്യുബിഐസി)
ന്യൂ ഇൻഡസ്ട്രിയൽ സോണിലാണ് കേന്ദ്രം. ഖത്തർ ഡെവലപ്‌മെൻ്റ് ബാങ്ക് (ക്യുഡിബി), ഖത്തർ പ്രോജക്ട് മാനേജ്‌മെൻ്റ്, സോഷ്യൽ ഡെവലപ്‌മെൻ്റ് സെൻ്റർ എന്നിവ ചേർന്ന് സ്ഥാപിച്ച ആദ്യത്തെ ഇൻകുബേറ്ററാണിത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആക്സിലറേറ്ററാണ് QBIC. നിക്ഷേപം, ആശയവിനിമയ ഇൻഫ്രാസ്ട്രക്ചർ, വർക്ക്‌സ്‌പെയ്‌സ് എന്നിവയ്‌ക്ക് ഫണ്ട് നൽകുന്നതിന് QIBC സഹായിക്കുന്നു.
2: ഡിജിറ്റൽ ഇൻകുബേഷൻ സെൻ്റർ (ഡിഐസി)
ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ഡിഐസി സ്ഥാപിച്ചത്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ബിസിനസുകൾ സ്ഥാപിക്കുന്നതിനോ വളരുന്നതിനോ ഉള്ള ആദ്യ ഘട്ടത്തിലുള്ള ബിസിനസുകാർക്കിടയിൽ നൂതനത്വം വർദ്ധിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. രാജ്യത്തിൻ്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകാൻ ശേഷിയുള്ള ബിസിനസുകളെ ഡിഐസി സഹായിക്കുന്നു.
3: QBIC ടൂറിസം
QDB യുടെ സഹകരണത്തോടെ ഖത്തർ ടൂറിസം അതോറിറ്റിയാണ് QBIC ടൂറിസം ആരംഭിച്ചത്. ഈ ആക്സിലറേറ്റർ ടൂറിസം മേഖലയിലെ ബിസിനസ്സുകളിക്ക് ഉള്ളതാണ്. ഖത്തറിലെ വിനോദസഞ്ചാരികൾക്ക് മികച്ച സേവനം നൽകാൻ ക്യുബിഐസി എസ്എംഇകളെയും സ്റ്റാർട്ടപ്പുകളേയും സഹായിക്കുന്നു. ഈ ആക്സിലറേറ്റർ ബിസിനസുകൾ വികസിപ്പിക്കുന്നതിനും സീഡ് ഫണ്ടിംഗിനുമുള്ള ഉപകരണങ്ങൾ നൽകുന്നതിനും സഹായിക്കുന്നു. ഇതുകൂടാതെ സംരംഭകർക്ക് ക്യുടിഎയിലെ ഉന്നത അധികാരികളിൽ നിന്ന് ആക്സിലറേറ്റർ വഴി ഉപദേശം തേടാം.
4: ഖത്തർ യൂണിവേഴ്സിറ്റി ബിസിനസ് ഇൻകുബേറ്റർ
ഈ ഇൻകുബേറ്റർ പ്രൊഫഷണൽ പരിശീലകരുടെ സഹായത്തോടെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും വാഗ്ദാനം ചെയ്യുന്നു, ഇൻകുബേഷൻ സ്ഥലം, ഫണ്ടിംഗിലേക്കുള്ള പ്രവേശനം, ബന്ധപ്പെട്ട സംരംഭകരുടെ ഒരു ശൃംഖല, ബിസിനസ് ഐഡിയേഷൻ, കസ്റ്റമർ വാലിഡേഷൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, പ്രൈസിംഗ് ആൻഡ് പ്രോഫിറ്റബിലിറ്റി, ഫിനാൻഷ്യൽ പ്ലാനിംഗ് തുടങ്ങിയ സേവനങ്ങളാണ് നൽകുന്നത്.
5: TASMU ആക്സിലറേറ്റർ
ഖത്തർ സർക്കാർ പ്രതേകം തിരെഞ്ഞെടുത്ത തന്ത്രപ്രധാന മേഖലകളിലെ ബിസിനസുകളെ TASMU ആക്സിലറേറ്റർ പിന്തുണയ്ക്കുന്നു. ഖത്തർ സർക്കാരിൻ്റെ പ്രത്യേക സംരംഭമാണിത്. TASMU ആക്‌സിലറേറ്ററിൽ ചേരുന്നതിന്, ബിസിനസിൻ്റെ 100% ഉടമസ്ഥാവകാശം, $50,000 വരെ ധനസഹായം, ലോകത്തെവിടെ നിന്നും ജോലി ചെയ്യാനുള്ള സൗകര്യം, TASMU-ൻ്റെ സ്മാർട്ട് നേഷൻ പ്ലാറ്റ്‌ഫോം വഴി ഖത്തരി വിപണിയിലേക്കുള്ള നേരിട്ടുള്ള ആക്‌സസ്, വിജയിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയർ, ടൂളുകൾ, സ്മാർട്ട് നേഷൻ ഇക്കോസിസ്റ്റം അംഗത്വം എന്നിങ്ങനെ നിരവധി നേട്ടങ്ങളുണ്ട്.