Qatar Central Bank (QCB) has launched a new real-time gross settlement system (QTGS). The new reform of the QCB is a precursor to the goals of further simplifying and developing payment systems in Qatar and keeping up with new technologies.
റിയൽ-ടൈം ഗ്രോസ് സെറ്റിൽമെൻ്റ് സിസ്റ്റം ഖത്തറിൻ്റെ ബാങ്കിംഗ് മേഖലയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കാരണം ബാങ്കുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ നേരിട്ട് പ്രോസസ്സ് ചെയ്യുകയും തീർപ്പാക്കുകയും ചെയ്യുന്ന കോർ ബാങ്കിംഗ് സംവിധാനമാണിത്. രാജ്യത്തെ പേയ്മെൻ്റ്, ഫിനാൻഷ്യൽ ട്രാൻസ്ഫർ സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനും രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷിതത്വം പ്രോത്സാഹിപ്പിക്കുന്നതിനും കൂടെയാണ് ക്യുസിബി ഈ സംവിധാനം പുതിയതായി നടപ്പിലാക്കിയത്.
ഖത്തറിലെ ബാങ്കുകൾ തമ്മിലുള്ള മണി ട്രാൻസ്ഫർ മാനേജ്മെൻ്റിൻ്റെ കാര്യക്ഷമതയും വേഗതയും മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ബാങ്കിംഗ് സംവിധാനം കൂടുതൽ എളുപ്പമാക്കുന്നതിനും ഈ സംവിധാനം ലക്ഷ്യമിടുന്നു. സെറ്റിൽമെൻ്റിൻ്റെ എല്ലാ ഘട്ടങ്ങളിലും വിപുലമായ സുരക്ഷയും സുതാര്യതയും ഉറപ്പാകുന്നതോടൊപ്പം ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾ ഉടനടി തീർപ്പാക്കുന്നതും ഈ സംവിധാനത്തിൻ്റെ പ്രത്യേകതയാണ്.
The real-time gross settlement system enhances the strength of the financial system, manages liquidity and risks in banks, and enhances the confidence of dealers and shareholders in the banking and financial sectors.