ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാത്തരം വിനോദസഞ്ചാരികളും എത്തുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ഖത്തർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഖത്തർ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചു കഴിഞ്ഞു. ഖത്തറിൽ എല്ലാത്തരം സഞ്ചാരികൾക്കും അനുയോജ്യമായ ഇടങ്ങളുണ്ട്. ഈ ലേഖനത്തിൽ, മോട്ടോർ പ്രേമികൾക്ക് ഖത്തറിൽ എന്തുണ്ട് എന്ന് അറിയാം. ഖത്തറിലെ 4 ഓട്ടോ മ്യൂസിയങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ഖത്തറിലെ മുൻനിര കാർ മ്യൂസിയങ്ങൾ
1 മവാട്ടർ കഫേ: ഇതൊരു കാർ കഫേയാണ്, കൂടുതലായും ജെഡിഎം കാറുകൾ ആണ് ഉള്ളത്. മുസാല അൽ ഈദ് സെൻ്റ്, ദോഹയിലാണ് മവാട്ടർ വെയർഹൗസ് സ്ഥിതി ചെയ്യുന്നത്. ക്ലാസിക് വാഹനങ്ങളെ ആസ്വദിക്കുന്ന വിൻ്റേജ് കാർ പ്രേമികൾക്കുള്ളതാണ് ഈ കഫേ. മനോഹരമായി സംരക്ഷിച്ചിരിക്കുന്ന കാറുകൾക്കിടയിൽ നിങ്ങൾ വെറുതെ ചുറ്റിക്കറങ്ങാൻ ഏതൊരു കാർ പ്രേമിക്കും ആസ്വദിക്കാനാവുന്നതാണ്.
2 FBQ മ്യൂസിയം: ഖത്തറിലെ അൽ-ഷഹാനിയ മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയമാണ് ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനി മ്യൂസിയം. വ്യത്യസ്ത കാലഘട്ടങ്ങളിലെ വാഹനങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1885 മുതലുള്ള ഓട്ടോമൊബൈലുകളും സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന പഴയ വാഹനങ്ങളും ഇവിടെ കാണാം. വിവിധ മോട്ടോർസൈക്കിളുകളും സൈക്കിളുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
3 ഖത്തർ റേസിംഗ് ക്ലബ്: ഗ്രാൻഡ് മാളിന് സമീപം സ്ഥിതി ചെയ്യുന്ന ഖത്തർ റേസിംഗ് ക്ലബ് ഈ പ്രദേശത്തെ പ്രമുഖ സ്ഥലങ്ങളിൽ ഒന്നാണ്. വ്യത്യസ്ത കാർ ഇവൻ്റുകൾ സാധാരണയായി നടക്കുന്ന ട്രാക്കാണിത്.
4. 3-2-1 മ്യൂസിയം: 3-2-1 ഖത്തർ ഒളിമ്പിക് & സ്‌പോർട്‌സ് മ്യൂസിയം കായിക പ്രേമികളും കുടുംബങ്ങളും ഒരുപോലെ സന്ദർശിക്കേണ്ട ഒന്നാണ്! മികച്ച ഡിസ്‌പ്ലേകളിലൂടെയും ആകർഷകമായ പ്രവർത്തനങ്ങളിലൂടെയും സ്‌പോർട്‌സിൻ്റെ ചരിത്രവും ആവേശവും ആസ്വദിക്കാവുന്ന എല്ലാ പ്രായക്കാർക്കും നിരവധി ആക്ടിവിറ്റീസും ഉള്ള ഒരു മ്യൂസിയമാണിത്.