Search
Close this search box.
Search
Close this search box.

ബ്രിട്ടനിൽ ക്ളൈമറ്റ് ടെക്‌നോളജിയിൽ 1 ബില്യൺ പൗണ്ട് നിക്ഷേപിക്കാനൊരുങ്ങി ഖത്തർ !

ബ്രിട്ടനിന്റെ ക്ളൈമറ്റ് ടെക്‌നോളജിയിലും ഗ്രീൻ എനർജിയിലും 1 ബില്യൺ പൗണ്ട് (1.3 ബില്യൺ ഡോളർ) ഖത്തർ നിക്ഷേപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തിൽ റോൾസ്-റോയിസ് കമ്പനിയും പങ്കാളികളാകും.

ഈ പ്രഖ്യാപനം ഖത്തറിലെ അമീർ ഹിസ് ഹൈനെസ് ശൈഖ് തമീം ബിൻ ഹമദ് അൽ താനി ബ്രിട്ടനിൽ നടത്തിയ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് നടന്നത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിറുമായുള്ള കണ്ടുമുട്ടൽ.

നിക്ഷേപത്തിന്റെ നേട്ടങ്ങൾ

  • ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
  • കാലാവസ്ഥ അനുകൂല ടെക്‌നോളജികളുടെ വികസനത്തെ ത്വരിതപ്പെടുത്താൻ ഇരുരാഷ്ട്രങ്ങളിലും ക്ളൈമറ്റ് ടെക്‌നോളജി ഹബ്ബുകൾ സ്ഥാപിക്കുക
  • റോൾസ്-റോയിസിന്റ ഊർജ സംരക്ഷണവും, പുതിയ ഇന്ധനങ്ങളുടെ വികസനവും, കാർബൺ ഉൽപാദനം കുറയ്ക്കുന്നതിനുമുള്ള സാങ്കേതിക പദ്ധതികൾക്കുമുള്ള സഹായം


2024 ജൂലൈയിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കിയർ സ്റ്റാർമർ ബ്രിട്ടന്റെ സാമ്പത്തിക വളർച്ച ഉയർത്താനുള്ള ശ്രമത്തിലാണ്. ഈ അവസരത്തിൽ ബ്രിട്ടൻ ഖത്തറുമായി ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നതായും സുരക്ഷയിലും സമ്പദ്‌വ്യവസ്ഥയിലും രാജ്യത്തിന് നേട്ടങ്ങൾ ഉറപ്പാക്കാൻ ഈ കൂട്ടുകെട്ടിലൂടെ സ്റ്റാർമർ പ്രതീക്ഷിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

Share:

Categories

Recent Posts

Malayalam