ആരോഗ്യരംഗത്തെ സേവനം കൂടുതൽ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യപരിരക്ഷകർക്കായി സൗജന്യ ഇ-ലേണിംഗ് പ്ലാറ്റ്ഫോം ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH). അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിദ്യാഭ്യാസ പോർട്ടൽ വിപുലമായ സൗജന്യ വിദ്യാഭ്യാസ, പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്നു. മെഡിക്കൽ വിദഗ്ധർ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത 17 തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ മൊഡ്യൂളുകൾ നിലവിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹെൽത്ത് കെയർ പ്രാക്ടീഷണർമാരുടെ ആരോഗ്യരംഗത്തെ അറിവ്, കഴിവുകൾ, പെരുമാറ്റം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതിന് ആവശ്യമായ കോഴ്‌സുകളും ഉൾക്കൊള്ളുന്നു. ഹെൽത്ത് കെയർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യപരിരക്ഷകർക്കിടയിൽ തുടർച്ചയായ പഠനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണിത്.
ഖത്തർ ജനതയുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ആരോഗ്യ തന്ത്രം 2024-2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭാഗമായിട്ടുകൂടിയാണ് പുതിയ പദ്ധതി ആവിഷ്കരിച്ച് ആരോഗ്യരംഗം മെച്ചപ്പെടുത്താൻ ഖത്തർ ശ്രമിക്കുന്നത്.