ദോഹ മെട്രോ റിലീജിയസ് കോംപ്ലെക്സിലേയ്ക്കും മെട്രോലിങ്ക് സേവനം വിപുലീകരിക്കുന്നു.
മെട്രോലിങ്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റിലീജിയസ് കോംപ്ലെക്സ് ചേര്‍ന്ന പ്രദേശങ്ങളിലേയ്ക്കും മെട്രോലിങ്ക് ബസ് സേവനം വിപുലീകരിക്കുന്നത്.
നാളെ, 2024 നവംബർ 24 മുതൽ M141 ബസ്, ഫ്രീ സോൺ സ്റ്റേഷനിൽ നിന്ന് പ്രവർത്തനം ആരംഭിക്കുകയും റിലീജിയസ് കോംപ്ലെക്സിനടുത്തുള്ള പ്രദേശങ്ങളുൾപ്പെടെ സഞ്ചരിക്കുകയും ചെയ്യും.
ഇതിലൂടെ വർക്കേഴ്സ് ഹെൽത്ത് സെന്റർ, റിലീജിയസ് കോംപ്ലെക്സ്, ഫിലിപ്പൈൻ സ്കൂൾ ദോഹ, പാക് ഷമാ സ്കൂൾ, ബിർള പബ്ലിക് സ്കൂൾ, ഹാമിൽടൺ ഇന്റർനാഷണൽ സ്കൂൾ എന്നിവയുമായി മെട്രോ ബന്ധം ഉറപ്പാക്കാൻ സാധിക്കും. നവംബറിന്റെ ആദ്യത്തിൽ, ബു സിദ്ര പ്രദേശങ്ങളിൽ മെട്രോലിങ്ക് സേവനം വികസിപ്പിക്കാനുള്ള തീരുമാനം ദോഹ മെട്രോ പ്രഖ്യാപിച്ചിരുന്നു.