അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ആരംഭിച്ച് ഖത്തർ ;139 അവയവ ദാതാക്കൾക്ക് ആദരവ് നൽകി !

ലോകമൊട്ടാകെ അവയവ ദാനവും അവയവ മാറ്റിവയ്ക്കലും പ്രോത്സാഹിപ്പിക്കുന്നതിനായി ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ സ്ട്രാറ്റജി ആൻഡ് ലീഡർഷിപ്പ് ഇൻ ട്രാൻസ്പ്ലാന്റേഷൻ ആരംഭിച്ച് ഖത്തർ.

അവയവ ദാനത്തിന്റെയും മാറ്റിവയ്ക്കലിന്റെയും മേഖല നേരിടുന്ന ആഗോള വെല്ലുവിളികളെ നേരിടുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), ലോകാരോഗ്യ സംഘടന (WHO) ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സംയുക്ത ശ്രമഫലമാണ് ഇത് രൂപീകൃതമായത്.

139 അവയവ ദാതാക്കൾക്കും ഏറ്റെടുത്തവർക്കും ആദരവും 18 മരണാനന്തര ദാതാക്കൾക്ക് ആദരാഞ്ജലിയും അർപ്പിച്ച ചടങ്ങിനിടയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.

“ഖത്തറിലെ അവയവ ദാനം, മാറ്റിവയ്ക്കൽ പരിപാടികൾ സ്ഥാപിതമായതുമുതൽ ആയിരക്കണക്കിന് ആളുകളുടെ ജീവിതം മാറീയിട്ടുണ്ട്. നമ്മുടെ പദ്ധതികൾ മറ്റു രാജ്യങ്ങൾ അനുകരിക്കേണ്ട മാതൃകകളാകുന്നതിൽ നമ്മുക്ക് അഭിമാനിക്കാം. ഇന്ന്, നമ്മുടെ പദ്ധതികളിൽ മറ്റൊരു സുപ്രധാന ഘട്ടം കൂടി ചേർക്കുകയാണ്. ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ സ്ട്രാറ്റജി ആൻഡ് ലീഡർഷിപ്പ് ഇൻ ട്രാൻസ്പ്ലാന്റേഷൻ സ്ഥാപിക്കുകയാണ്. ഈ കേന്ദ്രത്തിലൂടെ, ഖത്തറിലെ അറിവും അനുഭവവും മറ്റ് രാജ്യങ്ങളുമായി പങ്കുവച്ച് ലോകമെങ്ങും ട്രാൻസ്പ്ലാന്റേഷൻ പദ്ധതികളുടെ വികസനത്തിന് പിന്തുണ നൽകും,” എന്ന് HMCയുടെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam