ഖത്തറിലെ ഓഫീസ് സ്‌പെയ്‌സുകൾക്ക് വൻ ഡിമാൻഡ്: പ്രധാന മേഖലകളിൽ സ്പേസ് നിരക്കുകൾ ഉയരുന്നു !

ഖത്തറിലെ പ്രധാന പ്രദേശങ്ങളിലെല്ലാം ഓഫീസ് സ്പെയ്സുകൾക്ക് ഡിമാൻഡ് വർദ്ധിച്ചു. പ്രധാനമായി വെസ്റ്റ് ബേ പോലുള്ള പ്രധാന മേഖലകളിൽ 2024-ലെ അവസാനത്തോടെ ഓഫീസ് സ്പേസുകളുടെ നിരക്കുകൾ ഗണ്യമായി ഉയർന്നതായി റിപ്പോർട്ട് പറയുന്നു

2015-നുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുകൾ ഈ വർഷം കണ്ടതായും, സർക്കാർ അല്ലെങ്കിൽ സർക്കാർ ബന്ധമുള്ള സ്ഥാപനങ്ങൾ നടത്തുന്ന കരാർ ഏറ്റെടുക്കലുകൾ ഈ വില വർദ്ധനവിന് കാരണമായതായും സൂചിപ്പിക്കുന്നു.

റിപ്പോർട്ട് പ്രകാരം, മ്ഷെറിബ് ഡൗൺടൗണിൽ നിലവിൽ ഓഫീസുകൾക്കുള്ള ലഭ്യത വളരെ കുറവാണെന്ന് സൂചിപ്പിക്കുന്നു, അതേസമയം വെസ്റ്റ് ബേയിലെ ലഭ്യമായ ഓഫീസുകൾ ഏകദേശം 160,000 ചതുരശ്ര മീറ്ററിലേക്ക് ചുരുങ്ങും എന്നാണ് നിരീക്ഷണം. ഇത് മൊത്തം ലഭ്യതയുടെ 10 ശതമാനത്തിലധികം കുറവാണ്.

ലുസെയിൽ മറീന ഡിസ്ട്രിക്റ്റിൽ ഓഫീസുകൾക്കുള്ള ലഭ്യത ഏകദേശം 130,000 ചതുരശ്ര മീറ്റർ ആകുമെന്നാണ് ഗവേഷകർ പ്രവചിക്കുന്നത്.

Share:

Recent Posts

Information, Things To Do

27 ജൂണ്‍ 2025

ജൂൺ 27, 2025

Malayalam