മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ആൻഡ് ഹയർ എഡ്യൂക്കേഷൻ (MoEHE) നാളെ (നവംബർ 19), ചൊവ്വാഴ്ച എല്ലാ സർക്കാർ സ്കൂളുകൾക്കും "ഡിസ്റ്റൻസ് ലേണിംഗ് ഡേ" പ്രഖ്യാപിച്ചുകൊണ്ട് സർക്കുലർ പുറത്തിറക്കി.
ഇ-ലേണിംഗ് വഴി സ്കൂളുകൾക്ക് ലഭ്യമായ വിപുലമായ ടെക്‌നിക്കൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഈ ദിവസം ഒരു അവസരമായിരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
സർക്കാരിന്റെ എല്ലാ 215 സ്കൂളുകളിലും ഈ ഡിസ്റ്റൻസ് ലേണിംഗ് ഡേ നവംബർ 19 ചൊവ്വാഴ്ച നടപ്പിലാക്കുമെന്ന് സർക്കുലറിൽ മന്ത്രാലയം വിശദീകരിച്ചു. പക്ഷേ, പ്ലേസ്കൂൾ വിഭാഗത്തിലെ ക്ലാസുകൾ നേരിട്ട് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾക്കുള്ള നിർദേശങ്ങൾ.
പ്രഥമ ക്ലാസ്സിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള വിദ്യാഭ്യാസ ഘട്ടങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി നിർദ്ദേശങ്ങൾ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തർ എജുക്കേഷൻ സിസ്റ്റം വഴി ഓൺലൈൻ ലൈവ് ബ്രോഡ്‌കാസ്റ്റ് ആയിട്ടായിരിക്കും വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്തുന്നത്.
പ്രാഥമിക സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ രാവിലെ 7:10 ന് ആരംഭിക്കും.
മിഡിൽ, സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ രാവിലെ 8:00 ന് ആരംഭിക്കും.
വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വീട്ടിൽ ശാന്തവും അനുയോജ്യവുമായ പഠനപരിസരം ഒരുക്കാനും കൂടാതെ സ്കൂൾ അയച്ച ക്ലാസ് സമയ ഷെഡ്യൂളുകൾ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു.
ഒരു വിദ്യാർത്ഥി രണ്ട് ക്ലാസുകൾ നഷ്ടപ്പെടുകയാണെങ്കിൽ, അവൻ ഹാജരായിട്ടില്ലെന്ന് കണക്കാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മന്ത്രാലയം അറിയിച്ചതനുസരിച്ച്,
വിദ്യാർത്ഥിയുടെ സിസ്റ്റത്തിൽ ഖത്തർ എജുക്കേഷൻ സിസ്റ്റവും മൈക്രോസോഫ്റ്റ് (ടീംസ്) പ്രോഗ്രാമും ഉണ്ടെന്ന് ഉറപ്പാക്കുക.
പ്രവേശനത്തിന് ആവശ്യമായ യൂസർനെയിം, പാസ്‌വേഡ് എന്നിവ സജ്ജമാക്കുക. ആവശ്യമെങ്കിൽ പാസ്സ്‌വേർഡും യൂസർ നെയിമും റിക്കവർ ചെയ്യാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക: https://pwdreset.edu.gov.qa/
അധ്യാപകരുടെ അധ്യാപനത്തിലെയും വിദ്യാർത്ഥികളുടെ പഠനത്തിലെയും ടെക്‌നിക്കൽ കഴിവുകൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ചതാണ് ഈ പ്രോഗ്രാം. വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും രീതികൾ വൈവിധ്യമാർന്ന രീതിയിൽ വിനിയോഗിക്കാൻ വിദ്യാഭ്യസ മന്ത്രാലയം സ്വീകരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.
സാങ്കേതിക സഹായത്തിന് 155 എന്ന നമ്പരിൽ ബന്ധപ്പെടുക.ഡിസ്റ്റൻസ് ലേണിംഗ് ദിനത്തിൽ നേരിടുന്ന ഏതെങ്കിലും പ്രശ്നങ്ങൾക്ക് സ്കൂൾ ഭരണസമിതിയുമായി ബന്ധപ്പെടുക. വിദ്യാർത്ഥികൾക്ക് ലളിതവും തടസ്സരഹിതവുയ ഒരു ഓൺലൈൻ പഠനാനുഭവം നൽകുന്നതിനാണ് ഈ നടപടികൾക്ക് ഊന്നൽ നൽകിയിരിക്കുന്നത്