മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിംഗ് സെന്റേഴ്‌സ് & റീറ്റെയ്ലേഴ്സ് (MECS+R) സംഘടിപ്പിച്ച MECS+R അവാർഡ് 2024-ൽ, എനർജി ഓപ്റ്റിമൈസേഷനിലെ സുസ്ഥിരതയിലുള്ള മികവിന് അൽഖോറിലുള്ള ലുലു മാൾ പ്രശസ്തമായ സിൽവർ അവാർഡ് നേടി.
സൗദി അറേബ്യയിലുള്ള റിയാദിലെ മാൻഡറിൻ ഓറിയന്റൽ അൽ ഫൈസാലിയഹിൽ നടന്ന പുരസ്കാര ചടങ്ങിൽ MECS+R ചെയർമാനായ ഡോ. യൂണിസ് അൽ മുള്ളയും MECS+R ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് മക്കാഡം എന്നിവർ ചേർന്ന് ഈ പുരസ്കാരം സമർപ്പിച്ചു.
അൽഖോറിന്റെ ഗ്രാമപ്രദേശങ്ങളിൽ ആദ്യത്തെ പ്രീമിയം ഷോപ്പിംഗ് ഡെസ്റ്റിനേഷനാണ് ലുലു മാൾ അൽഖോർ. ലുലു ഹൈപ്പർമാർക്കറ്റ്, സിനിമാസ, ആമ്യൂസ്മെന്റ് സോണുകൾ, ഫുഡ് കോർട്ട്, റസ്റ്റോറന്റുകൾ, കഫേകൾ, 100-ലധികം ആഗോള ബ്രാൻഡുകൾ എന്നിവയെല്ലാം ഇവിടെ ഉൾക്കൊള്ളുന്നു.
അറബിക് ശൈലിയിലുള്ള ആർക്കിടെക്ചർ സംയോജിപ്പിച്ച് വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്ന ഈ മാൾ നാട്ടുകാരുടെയും വിദേശികളുടെയും വിശ്രമത്തെയും ഷോപ്പിങ്ങിനെയും മാനിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സുസ്ഥിര ഷോപ്പിംഗ് സ്റ്റാന്റേർഡിനുള്ള മാതൃകയാണ് ലുലു മാൾ അൽഖോർ. എനർജി ഓപ്റ്റിമൈസേഷൻ, മാലിന്യ നിയന്ത്രണം, പ്ലാസ്റ്റിക് രഹിത പദ്ധതികൾ, ഡിജിറ്റൈസേഷൻ തുടങ്ങിയവ സുസ്ഥിരതയ്ക്ക് ഊന്നൽ നൽകുന്നു.